“ഭീഷ്മ തിയേറ്ററുകളെ ഇളക്കി മറിക്കും, ഞെട്ടും”, സൗബിൻ ഷാഹിർ
പ്രേക്ഷകർ ഏറ്റവുമധികം കാത്തിരിക്കുന്ന ഒരു ചിത്രമാണ് അമൽ നീരദ് സംവിധാനത്തിൽ മമ്മൂട്ടിയെ നായകനാക്കി ഒരുങ്ങുന്ന ഭീഷ്മ പർവ്വം. എല്ലാ അമൽ നീരദ് ചിത്രങ്ങളും വലിയ ഹൈപ്പ് ആണ് ഉണ്ടാക്കുക. ബിഗ് ബിയ്ക്ക് ശേഷം മമ്മൂട്ടി ഒപ്പം അമൽ ഒന്നിക്കുന്നുംഎന്ന പ്രത്യേകത കൂടി ആകുമ്പോൾ ഭീഷ്മ പർവ്വത്തിന് വലിയ ഹൈപ്പ് ആണ് പ്രേക്ഷകരിൽ നിന്ന് ലഭിക്കുന്നത്.
ഈ ചിത്രത്തിൽ മറ്റൊരു പ്രധാന വേഷത്തിൽ എത്തുന്ന താരമാണ് സൗബിൻ ഷാഹിർ. ഇപ്പോൾ ചിത്രത്തെ കുറിച്ച് സൗബിൻ പറഞ്ഞ കാര്യം ഏതൊരു പ്രേക്ഷകനും ആവേശം ഉണ്ടാക്കുന്ന ഒന്നാണ്.
ഭീഷ്മ പർവ്വം ഉറപ്പായും തീയേറ്ററുകളെ ഇറക്കി മറിക്കും എന്ന് സൗബിൻ പറയുന്നു. അമൽ നീരദിൽ നിന്ന് പ്രതീക്ഷിക്കുന്ന മേയിക്കിങ് നൂറ് ശതമാനം കാണാൻ ആകും എന്നും കയ്യടിക്കാൻ പോകുന്ന ഡയലോഗുകൾ ഉണ്ടാകും എന്നും സൗബിൻ കൂട്ടിചേർത്തു.
സൗബിന്റെ വാക്കുകൾ: “അമൽ നീരദ് പടത്തിൽ ആളുകൾ ആഗ്രഹിക്കുന്ന ഒരു പാറ്റേർൺ അത് നൂറ് ശതമാനം ഇതിൽ കാണാം. അത് വേറെ ആരിൽ നിന്നും കിട്ടുകയുമില്ല. ഒരു അമൽ നീരദ് മമ്മൂട്ടി ചിത്രമായിരിക്കും. അടിപൊളിയായിരിക്കും. കയ്യടിക്കാൻ പോകുന്ന ഡയലോഗ്സ് ഉള്ളൊരു അമൽ നീരദ് ചിത്രമായിരിക്കും. ഞെട്ടും.”
ചിത്രത്തിൽ സൗബിൻ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ ലുക്ക് അണിയറപ്രവർത്തകർ പുറത്തുവിട്ടിരുന്നു. ഭീഷ്മയുടെ വില്ലൻ ആണോ ഈ കഥാപാത്രം എന്നതിന് ഉത്തരം നൽകാൻ സൗബിൻ കൂട്ടാക്കിയില്ല. അഭിമുഖങ്ങളിൽ ചിത്രത്തെ കുറിച്ച് പറയുന്നതിന് നിയന്ത്രണം ഉണ്ടെന്ന് സൗബിൻ പറഞ്ഞു.
ദേവദത്ത് ഷാജിയും അമൽ നീരദും ചേർന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്. നിർമ്മാണവും അമൽ നീരദ് തന്നെ. സംഗീതം സുഷിൻ ശ്യാം. വിവേക് ഹർഷൻ എഡിറ്റിങ് നിർവഹിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം ആനന്ദ് സി ചന്ദ്രൻ ആണ്.