in

ഹേ സിനാമിക: ദുൽഖറിന്‍റെ തമിഴ് ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് എത്തി; റിലീസ് ഫെബ്രുവരി 25ന്…

ഹേ സിനാമിക: ദുൽഖറിന്‍റെ തമിഴ് ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് എത്തി; റിലീസ് ഫെബ്രുവരി 25ന്…

കുറുപ്പ് എന്ന ചിത്രത്തിലൂടെ കരിയറിലെ ഏറ്റവും വലിയ വിജയ തിളക്കത്തിൽ ആണ് മലയാളത്തിന്റെ യുവ താരം ദുൽഖർ സൽമാൻ. അത് കൊണ്ട് തന്നെ ആരാധകർ ആകാംഷയോടെ കാത്തിരിക്കുന്നത് അടുത്തതായി വരുന്ന ദുൽഖർ ചിത്രങ്ങൾക്കായി ആണ്.

മലയാളത്തിൽ സല്യൂട്ട് എന്ന ചിത്രവും തമിഴിൽ ഹേ സിനാമിക എന്ന ചിത്രവും ആണ് റിലീസിന് തയ്യാറായി ഇരിക്കുന്ന ദുൽഖർ ചിത്രങ്ങൾ.

ഹേ സിനാമിക എന്ന ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് ഇപ്പോൾ പുറത്തുവന്നിരിക്കുക ആണ്. യാഴന്‍ എന്നാണ് ദുല്‍ഖര്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്‍റെ പേര്. ചിത്രത്തിന്റെ റിലീസ് തീയതിയും പ്രഖ്യാപിച്ചു കഴിഞ്ഞു. 2022 ഫെബ്രുവരി 25ന് ആണ് ചിത്രം തീയേറ്ററുകളിൽ എത്തുന്നത്. ഫസ്റ്റ് ലുക്ക് പോസ്റ്റർ കാണാം:

ഡാൻസ് മാസ്റ്റർ ആയ ബ്രിന്ദയുടെ ആദ്യ സംവിധാന സംരംഭം ആണ് ഈ ചിത്രം. മണിരത്നം സംവിധാനം ചെയ്ത് ദുൽഖർ നായകനായ ഒ കാതൽ കണ്മണി എന്ന ചിത്രത്തിലെ ഒരു ഗാനത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ആണ് ഈ ചിത്രത്തിന് പേര് നൽകിയിരിക്കുന്നത്. കാജൽ അഗർവാൾ, അദിതി റാവു ഹൈദരി എന്നിവർ ആണ് നായികമാർ. പ്രീത ജയരാമൻ ആണ് ഛായാഗ്രഹണം. സംഗീതം ഗോവിന്ദ് വസന്ത.

“ആള് ലാലേട്ടൻ ഫാനാ”; മിന്നൽ മുരളി കോമിക്‌സ് സൂപ്പർ ഹിറ്റ്…

“ഭീഷ്മ തിയേറ്ററുകളെ ഇളക്കി മറിക്കും, ഞെട്ടും”, സൗബിൻ ഷാഹിർ