in

ആർആർആറിന് വഴി ഒരുക്കി സൂപ്പർതാരങ്ങൾ; നന്ദി പറഞ്ഞ് രാജമൗലി…

ആർആർആറിന് വഴി ഒരുക്കി സൂപ്പർതാരങ്ങൾ; നന്ദി പറഞ്ഞ് രാജമൗലി…

ഇന്ത്യൻ സിനിമ കാത്തിരിക്കുന്ന അടുത്ത ബ്രഹ്മാണ്ഡ ചിത്രമാണ് ആർആർആർ. ബാഹുബലിക്ക് ശേഷം രാജമൗലി ഒരുക്കുന്ന ഈ ചിത്രത്തിൽ എൻടിആർ, റാം ചരൺ എന്നീ രണ്ട് സൂപ്പർതാരങ്ങൾ ആണ് ഒന്നിക്കുന്നത്. അതിന്റെ ആവേശവും ആരാധകർക്ക് ഉണ്ട്. ഇപ്പോളിതാ ഈ ചിത്രത്തിന് വേണ്ടി തെലുങ്ക് സൂപ്പർസ്റ്റാർസ് അവരുടെ ചിത്രങ്ങളുടെ റിലീസ് വരെ മാറ്റി വെക്കുക ആണ്.

മഹേഷ് ബാബു, പവൻ കല്യാൺ, വെങ്കിടേഷ് എന്നീ സൂപ്പർതാരങ്ങളുടെ ചിത്രങ്ങളുടെ റിലീസ് ആണ് മാറ്റി വെച്ചത്. എല്ലാവർക്കും രാജമൗലി പ്രത്യേകം നന്ദി അറിയിക്കുകയും ചെയ്തു.

പൊങ്കൽ റിലീസ് ആയി എത്തേണ്ടിയിരുന്ന മഹേഷ് ബാബു ചിത്രം സർക്കാരു വാരി പാട്ട താരം തന്നെ മുൻകൈ എടുത്തു സമ്മർ റിലീസ് ആയി എത്തിക്കാൻ ആണ് തീരുമാനം ആയിരിക്കുന്നത്. പവൻ കല്യാണിന്റെ നിർദ്ദേശത്തോടെ അദ്ദേഹത്തിന്റെ ചിത്രം ഭീമ്ല നായിക്കിന്റെ റിലീസും മാറ്റി. വെങ്കിടേഷ്, വരുൺ തേജ് എന്നിവർ നായക വേഷങ്ങളിൽ എത്തുന്ന മൾട്ടി സ്റ്റാർ ചിത്രം എഫ് 3 ആണ് റിലീസ് മാറ്റി വെച്ച മറ്റൊരു ചിത്രം.

ആർആർആർ ജനുവരി 7ന് ആണ് റിലീസ് നിശ്ചയിച്ചിരിക്കുന്നത്. പാൻ ഇന്ത്യൻ തലത്തിലുള്ള പ്രൊമോഷന്റെ ഭാഗമായി ആർആർആർ ടീം ഇന്ത്യ ഒട്ടാകെ യാത്ര ചെയ്യാൻ ഒരുങ്ങുക ആണ്. ബോളിവുഡ് താരങ്ങളായ അജയ് ദേവ്ഗൺ, ആലിയ ഭട്ട് എന്നിവരും ഭാഗമായ ഈ ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത് രാജമൗലിയുടെ പിതാവ് ആയ കെ വി രാജേന്ദ്ര പ്രസാദ് ആണ്. തെലുങ്ക് കൂടാതെ മലയാളം, തമിഴ്, കന്നഡ, ഹിന്ദി തുടങ്ങിയ ഭാഷകളിൽ ആണ് ചിത്രം തിയേറ്ററുകളിൽ എത്തുന്നത്.

“ഭീഷ്മ തിയേറ്ററുകളെ ഇളക്കി മറിക്കും, ഞെട്ടും”, സൗബിൻ ഷാഹിർ

നെറ്റ്ഫ്ലിക്സിൽ ഡിസംബർ 24ന് ഉച്ചയ്ക്ക് 1.30 മുതൽ മിന്നൽ അടിക്കും…