in

റിലീസ് ദിന പ്രതീതി സൃഷ്ടിച്ച് തീയേറ്ററിൽ ഒടിടി ചിത്രം; വൻ വരവേൽപ്പ് നൽകി സൂര്യ ഫാൻസ്…

റിലീസ് ദിന പ്രതീതി സൃഷ്ടിച്ച് തീയേറ്ററിൽ ഒടിടി ചിത്രം; വൻ വരവേൽപ്പ് നൽകി സൂര്യ ഫാൻസ്…

ഒടിടി റിലീസ് ആയി എത്തിയ സൂര്യ ചിത്രം ‘സൂരറൈ പോട്ര്‌’ വീണ്ടും വാർത്തകളിൽ നിറയുക ആണ്. ആമസോൺ പ്രൈം വീഡിയോയിൽ റിലീസ് ആയ ചിത്രം തീയേറ്ററിൽ എത്തിയിരിക്കുന്നു. റിലീസ് ദിന പ്രതീതി സൃഷ്ടിച്ചുള്ള സൂര്യ ആരാധകരുടെ ആഘോഷ കാഴ്ചകൾ സോഷ്യൽ മീഡിയയിലും ചർച്ച ആകുക ആണ്.

തിരുവനന്തപുരത്ത് ചിത്രം റിലീസ് ആയതിന്റെ ആഘോഷ കാഴ്ചകളുടെ വീഡിയോ ആണ് ട്വിറ്റർ ഉൾപ്പെടെ ഉള്ള സോഷ്യൽ മീഡിയകളിൽ നിറയുന്നത്. തിരുവനന്തപുരം കലാഭവൻ തീയേറ്ററിൽ ആയിരുന്നു ചിത്രത്തിന്റെ പ്രദർശനം.

വരും ദിവസങ്ങളിൽ മറ്റ് തീയേറ്ററുകളിലും ചിത്രം എത്തും എന്നാണ് റിപ്പോർട്ട്. ജനുവരി 9ന് സരിത തീയേറ്ററിൽ രാവിലെ 9 മണിക്ക് സൂരറൈ പോട്രുവിന് ഒരു ഷോ ചാർട്ട് ചെയ്തിട്ടുണ്ട്.

തിരുവനന്തപുരം ഫാൻസ് ഷോയുടെ വീഡിയോ ട്വീറ്റ് ചെയ്ത് കൊണ്ട് പ്രമുഖ ബോക്സ് ഓഫീസ് ട്രേഡ് ആനലസ്റ്റ് ആയ രമേശ് ബാല വിശേഷിപ്പിച്ചത്‌ സൂര്യയുടെ കോട്ട എന്നാണ്.

സുധ കൊങ്ങര ആണ് ഈ ചിത്രം സംവിധാനം ചെയ്തത്. അപർണ്ണ ബാലമുരളി, പരേഷ് റാവൽ, ഉർവ്വശി, മോഹൻ ബാബു തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കൾ. ‘സിംപ്ലി ഫ്ലൈ’ എന്ന പുസ്തകത്തെ ആധാരമാക്കിയാണ് സൂരറൈ പോട്ര് തയ്യാറാക്കിയിരിക്കുന്നത്. എയർ ഡെക്കാൻ എന്ന ലോ ബഡ്ജറ്റ് എയർലൈൻസ് സ്ഥാപകനായ ക്യാപ്റ്റൻ ജി ആർ ഗോപിനാഥിൻ്റെ കഥയാണ് ചിത്രം പറയുന്നത്.

അയ്യർ എത്തി; സിബിഐ 5 ലേക്ക് മമ്മൂട്ടിയുടെ ഗ്രാൻഡ് എൻട്രി…

സേതുരാമയ്യരുടെ അഞ്ചാം വരവിലും വിക്രമായി ജഗതി ശ്രീകുമാര്‍ എത്തും…