അയ്യർ എത്തി; സിബിഐ 5 ലേക്ക് മമ്മൂട്ടിയുടെ ഗ്രാൻഡ് എൻട്രി…

എത്ര കേട്ടാലും മടുപ്പിക്കാത്ത ആ ബിജിഎം അകമ്പടിയോടെ സേതു രാമയ്യർ എന്ന സിബിഐ ഓഫീസറെ കാത്തിരിക്കുക ആണ് ആരാധകർ. മമ്മൂട്ടി ഒരിക്കൽ കൂടി സേതുരാമയ്യർ ആകുന്ന സിബിഐ അഞ്ചാം പതിപ്പ് ചിത്രീകരണം തുടങ്ങിയെങ്കിലും താരം ടീമിൽ ജോയിൻ ചെയ്തത് കഴിഞ്ഞ ദിവസമാണ്.
ചിത്രത്തിന്റെ ലൊക്കേഷനിലേക്ക് മമ്മൂട്ടി എത്തുന്ന വീഡിയോ പുറത്തുവന്നിരുന്നു. മമ്മൂട്ടി ജോയിൻ ചെയ്ത കാര്യം ചിത്രത്തിന്റെ സംവിധായകൻ കെ മധു സോഷ്യൽ മീഡിയയിൽ പങ്കുവെക്കുകയും ചെയ്തു.
മുൻ സിബിഐ ചിത്രങ്ങൾ പോലെ ഈ ചിത്രത്തിനും തിരക്കഥ ഒരുക്കുന്നത് എസ് എൻ സ്വാമി ആണ്. ചിത്രം നിർമ്മിക്കുന്നത് സ്വർഗചിത്ര അപ്പച്ചൻ ആണ്.
മമ്മൂട്ടിയുടെ സേതുരാമയ്യർക്ക് ഒപ്പം ചാക്കോ ആയി മുകേഷ് എത്തുമോ എന്നതിൽ ഒരു അഭ്യൂഹം ഉണ്ടായിരുന്നു. എന്നാൽ ഈ കഥാപാത്രം ഉണ്ടെന്ന് സംവിധായകൻ തന്നെ സ്ഥിരീകരിച്ചു. രഞ്ജി പണിക്കർ, സായ് കുമാർ, രമേശ് പിഷാരടി, സൗബിൻ ഷാഹിർ, സുദേവ് നായർ, ആശാ ശരത്ത്, അന്നാ രേഷ്മ രാജൻ, അൻസിബ, മാളവിക മോഹൻ തുടങ്ങിയവർ ആണ് മറ്റ് താരങ്ങൾ.

മമ്മൂട്ടിയുടെ പ്രീസ്റ്റ് എന്ന ചിത്രത്തിന് ക്യാമറ കൈകാരം ചെയ്ത അഖിൽ ജോർജ് ആണ് ഈ ചിത്രത്തിന്റെയും ഛായാഗ്രഹണം നിർവഹിക്കുന്നത്. പ്രൊഡക്ഷൻ ഡിസൈനർ അരോമ മോഹൻ ആണ്. ജേക്സ് ബിജോയ് ആണ് സംഗീത സംവിധാനം. ശ്രീകർ പ്രസാദ് എഡിറ്റിംഗ് നിർവഹിക്കും.