സേതുരാമയ്യരുടെ അഞ്ചാം വരവിലും വിക്രമായി ജഗതി ശ്രീകുമാര്‍ എത്തും…
സേതുരാമയ്യർ സിബിഐ എന്ന മമ്മൂട്ടിയുടെ ജനപ്രിയ കഥാപാത്രം അഞ്ചാമതായി ഒരിക്കൽ കൂടി പ്രേക്ഷകരിലേക്ക് എത്തിക്കാൻ ഒരുങ്ങുക ആണ് അണിയറപ്രവർത്തകർ. കെ മധു ഒരുക്കുന്ന ഈ സിബിഐ ചിത്രത്തിൽ മമ്മൂട്ടിയുടെ കഥാപാത്രത്തിന് ഒപ്പം പ്രേക്ഷകർ കാണാൻ ആഗ്രഹിക്കുന്ന കഥാപാത്രങ്ങൾ ആണ് മുകേഷിന്റെയും ജഗതിയുടെയും കഥാപാത്രങ്ങൾ. മുകേഷ് അവതരിപ്പിക്കുന്ന ചാക്കോ എന്ന കഥാപാത്രം ചിത്രത്തിൽ ഉണ്ടാവും എന്ന് സ്ഥിരീകരിച്ചു കഴിഞ്ഞു.
ഇപ്പോളിതാ ജഗതിയും ചിത്രത്തിന്റെ ഭാഗമാകും എന്ന് റിപ്പോർട്ടുകൾ പുറത്തുവരുന്നു. മുഴുനീള കഥാപാത്രമായി ആയിരിക്കില്ല ഒരു സ്‌പെഷ്യൽ അപ്പിയറൻസ് ആയിട്ട് ആയിരിക്കും ജഗതി സിബിഐ അഞ്ചാം പതിപ്പിൽ സാന്നിധ്യം അറിയിക്കുക എന്നാണ് റിപ്പോർട്ട്. വിക്രം എന്ന കഥാപാത്രത്തെ ആയിരുന്നു സിബിഐ സീരിയസിൽ ജഗതി അവതരിപ്പിച്ചത്.
സിബിഐ സീരിയസിലെ നാല് ചിത്രങ്ങളിലും ജഗതി ഭാഗമായിരുന്നു. അഞ്ചാം പതിപ്പിലും ജഗതി ഭാഗമാകുന്നതും മമ്മൂട്ടി ചിത്രത്തിലൂടെ വീണ്ടും ബിഗ് സ്ക്രീനിൽ എത്തുന്നത് പ്രേക്ഷകരിൽ വളരെയധികം ആകാംക്ഷയും സന്തോഷവും നിറയ്ക്കും എന്നത് തീർച്ചയാണ്.
2012ലെ കാർ അപകടത്തിന് ശേഷം സിനിമയിൽ സജീവമല്ലായിരുന്നു ജഗതി. മടങ്ങി വരവ് എന്ന നിലയിൽ ഒരു പരസ്യ ചിത്രത്തിലും സിനിമയിലും അഭിനയിച്ചു എങ്കിലും സിനിമ റിലീസ് ആയിയില്ല. ഇപ്പോൾ ഈ സിബിഐ ചിത്രത്തിലെ ജഗതിയുടെ ഭാഗങ്ങൾ അദ്ദേഹത്തിന്റെ തിരുവനന്തപുരത്തുള്ള വീട്ടിൽ വെച്ചു ചിത്രീകരിക്കാൻ ആണ് തീരുമാനിച്ചിട്ടുള്ളത്.
എസ് എൻ സ്വാമി തിരക്കഥ ഒരുക്കുന്ന ഈ ചിത്രത്തിൽ സായ് കുമാർ, ആശ ശരത്, രമേശ് പിഷാരടി, രഞ്ജി പണിക്കർ തുടങ്ങിയവരും അഭിനയിക്കുന്നു. സ്വർഗ്ഗചിത്ര അപ്പച്ചൻ ആണ് ചിത്രം നിർമ്മിക്കുന്നത്. അഖിൽ ജോർജ് ആണ് ഛായാഗ്രഹണവും ശ്രീകർ പ്രസാദ് എഡിറ്റിങ്ങും നിർവഹിക്കുന്ന ചിത്രത്തിന് സംഗീതം ഒരുക്കുന്നത് ജേക്സ് ബിജോയ് ആണ്.