in

എസ് ജെ സൂര്യ – ശ്രീ ഗോകുലം മൂവീസ് ടീമിന്റെ ‘കില്ലർ’; ഫസ്റ്റ് ലുക്ക് പുറത്ത്

എസ് ജെ സൂര്യ – ശ്രീ ഗോകുലം മൂവീസ് ടീമിന്റെ ‘കില്ലർ’; ഫസ്റ്റ് ലുക്ക് പുറത്ത്

ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഒരുങ്ങുന്ന, എസ് ജെ സൂര്യ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം “കില്ലറി”ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. “വൺ ഫോർ ലവ്, വൺ ഓൺ എ മിഷൻ” എന്ന ആകർഷകമായ ടാഗ് ലൈനോടെയാണ് പോസ്റ്റർ എത്തിയിരിക്കുന്നത്. തമിഴ് സിനിമാ നിർമ്മാണ രംഗത്തേക്ക് ഈ ചിത്രത്തിലൂടെ തിരിച്ചുവരികയാണ് ശ്രീ ഗോകുലം മൂവീസ്.

ശ്രീ ഗോകുലം ഗോപാലനും എസ് ജെ സൂര്യയുടെ നിർമ്മാണ കമ്പനിയായ എയ്ഞ്ചൽ സ്റ്റുഡിയോസും ചേർന്നാണ് ഈ ബിഗ് ബഡ്ജറ്റ് ചിത്രം നിർമ്മിക്കുന്നത്. ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം എന്നിവ ഒരുക്കിയിരിക്കുന്നതും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നതും എസ് ജെ സൂര്യ തന്നെയാണെന്ന പ്രത്യേകതയുമുണ്ട്. ബൈജു ഗോപാലൻ, വി സി പ്രവീൺ എന്നിവരാണ് കോ-പ്രൊഡ്യൂസേഴ്‌സ്. കൃഷ്ണമൂർത്തിയാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ.

View this post on Instagram

A post shared by Sree Gokulam Movies (@sreegokulammoviesofficial)

മികച്ച അഭിനയം കാഴ്ചവെച്ച് തമിഴ് സിനിമയിൽ തന്റെ സാന്നിധ്യം അറിയിച്ച എസ് ജെ സൂര്യ, ‘വാലി’, ‘ഖുഷി’, ‘ന്യൂ’ തുടങ്ങിയ സൂപ്പർഹിറ്റ് ചിത്രങ്ങളിലൂടെ സംവിധായകനായും തിളങ്ങിയിട്ടുണ്ട്. ഏകദേശം 10 വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് അദ്ദേഹം വീണ്ടും സംവിധായകന്റെ കസേരയിലേക്ക് എത്തുന്നത്. ഈ ചിത്രത്തിൽ നായികയായി എത്തുന്നത് പ്രീതി അസ്രാനിയാണ്.

ഇന്ത്യൻ സിനിമയിലെ പ്രഗത്ഭരായ കലാകാരന്മാർ അണിനിരക്കുന്ന ഈ പാൻ ഇന്ത്യൻ ചിത്രത്തിന് സംഗീതം ഒരുക്കുന്നത് ഓസ്കാർ ജേതാവായ എ.ആർ. റഹ്മാനാണ്. ശ്രീ ഗോകുലം മൂവീസ് നിർമ്മിക്കുന്ന ചിത്രത്തിന് ആദ്യമായാണ് എ.ആർ. റഹ്മാൻ സംഗീതം നൽകുന്നത് എന്നതും ശ്രദ്ധേയമാണ്. ബഹുഭാഷകളിലായി അഞ്ച് റിലീസുകൾ ലക്ഷ്യമിടുന്ന ‘കില്ലർ’ ഒരു വലിയ താരനിരയെ അണിനിരത്തിയാണ് ഒരുങ്ങുന്നത്.

‘കില്ലർ’ കൂടാതെ, മലയാളത്തിൽ നിരവധി ബ്രഹ്മാണ്ഡ ചിത്രങ്ങളാണ് ശ്രീ ഗോകുലം മൂവീസ് അണിയറയിൽ ഒരുക്കുന്നത്. സുരേഷ് ഗോപി നായകനാകുന്ന ‘ഒറ്റക്കൊമ്പൻ’, ജയസൂര്യയുടെ ‘കത്തനാർ’, ദിലീപ് ചിത്രം ‘ഭ.ഭ.ബ’, ജയറാം – കാളിദാസ് ജയറാം ടീമിന്റെ “ആശകൾ ആയിരം”, എം മോഹനൻ – അഭിലാഷ് പിള്ള ടീമിന്റെ “ചോറ്റാനിക്കര ലക്ഷ്മിക്കുട്ടി” എന്നിവയും നിർമ്മാണത്തിലുണ്ട്.

ഫ്രഷ് കൂട്ടുകെട്ടിൽ നിറഞ്ഞാടാൻ മോഹൻലാൽ; രസകരമായി സത്യൻ അന്തിക്കാടിൻ്റെ ‘ഹൃദയപൂർവ്വം’ ടീസർ

മോഹൻലാൽ ചിത്രമൊരുക്കാൻ സമീർ താഹിർ?