in

ചടുലമായ ആക്ഷൻ രംഗങ്ങൾ, അദിവി ശേഷിന്റെ ‘ഡക്കോയിറ്റ്’ ചിത്രീകരണം പുരോഗമിക്കുന്നു; ശ്രുതി ഹാസനും ടീമിനൊപ്പം ചേർന്നു…

ചടുലമായ ആക്ഷൻ രംഗങ്ങൾ, അദിവി ശേഷിന്റെ ‘ഡക്കോയിറ്റ്’ ചിത്രീകരണം പുരോഗമിക്കുന്നു; ശ്രുതി ഹാസനും ടീമിനൊപ്പം ചേർന്നു…

പ്രമേയത്തിലെ വ്യത്യസ്തകൾ കൊണ്ടും സിനിമകളുടെ തിരഞ്ഞെടുപ്പുകൾ കൊണ്ടും നിരവധി ആരാധകരെ മലയാളികൾക്കിടയിലും സൃഷ്ടിച്ച താരമാണ് അദിവി ശേഷ്. ഗൂഢാചാരി, മേജർ, ഹിറ്റ് 2 തുടങ്ങി നിരവധി ചിത്രങ്ങളിലൂടെ പ്രേക്ഷക പ്രീതി നേടിയ താരത്തിന്റെ ഏറ്റവും പുതിയ ചിത്രമായ ‘ഡക്കോയിറ്റ്’ ഹൈദരാബാദിൽ ചിത്രീകരണം പുരോഗമിക്കുകയാണ്. ഈ പാൻ ഇന്ത്യൻ ചിത്രത്തിൽ നായികയായെത്തുന്നത് ശ്രുതി ഹാസൻ ആണ്. ശ്രുതി സെറ്റിൽ ജോയിൻ ചെയ്തു എന്ന വിവരമാണ് ഇപ്പോൾ പുറത്തുവരുന്നത്.

ചിത്രത്തിലെ മുൻനിര താരങ്ങളെ വെച്ചുള്ള പ്രധാനപ്പെട്ട ആക്ഷൻ രംഗങ്ങളെല്ലാം നിലവിൽ പുരോഗമിക്കുന്ന ഷെഡ്യുളിൽ ചിത്രീകരിക്കാൻ ഒരുങ്ങുകയാണ് അണിയറപ്രവർത്തകർ. ഹിന്ദി, തെലുഗ് ഭാഷകളിൽ ചിത്രം ഷൂട്ട് ചെയ്യുന്നുണ്ട്. അദിവി ശേഷും ശ്രുതി ഹാസനും ഒന്നിച്ചുള്ള ഒരു ചിത്രവും സോഷ്യൽ മീഡിയയിൽ എത്തിയിട്ടുണ്ട്. ചിത്രീകരണത്തിന്റെ തിരക്കിൽ നിന്ന് ലഭിച്ച ഒഴിവ് സമയത്ത് പകർത്തിയ ഈ ചിത്രം പ്രേക്ഷകർ ഏറ്റെടുത്തുകഴിഞ്ഞു.

അദിവി ശേഷും ശ്രുതി ഹാസനും ആദ്യമായി ഒന്നിക്കുന്ന ഈ ചിത്രം ഷനിൽ ഡിയോ ആണ് സംവിധാനം ചെയ്യുന്നത്. ‘ക്ഷണം’, ‘ഗൂഡാചാരി’ എന്നീ ചിത്രങ്ങളുടെ ഛായാഗ്രാഹകനായ ഷനിൽ ഡിയോയുടെ ആദ്യ സംവിധാന സംരംഭം ആണ് ഈ ചിത്രം. സുപ്രിയ യർലഗദ്ദ നിർമിച്ച് സുനിൽ നരങ് സഹ നിർമാണം നിർവഹിക്കുന്ന ചിത്രം അന്നപൂർണ സ്റ്റുഡിയോസ് ആണ് അവതരിപ്പിക്കുന്നത്.

ഈ ചിത്രത്തിന്റെ മറ്റൊരു പ്രത്യേകത കഥയും തിരക്കഥയും ഒരുക്കിയത് നായകൻ അദിവി ശേഷും സംവിധായകൻ ഷനിൽ ഡിയോയും ചേർന്ന് ആണ് എന്നത് ആണ്. 2022ൽ റിലീസായ ‘മേജർ’ എന്ന ചിത്രത്തിന് ശേഷം അദിവി ശേഷിന്റെ രണ്ടാം ഹിന്ദി ചിത്രം കൂടിയാണ് ‘ഡക്കോയിറ്റ്’. ചിത്രത്തിന്റെ മറ്റ് വിവരങ്ങൾ ഉടൻ പുറത്തുവിടും. പി ആർ ഒ – ശബരി.

5 താരങ്ങൾ ചേർന്ന് പുറത്തിറക്കിയത് 5 വ്യത്യസ്ത പോസ്റ്ററുകൾ; കൗതുകമായി ‘ആനന്ദ് ശ്രീബാല’യുടെ പോസ്റ്റർ ലോഞ്ച്…

മെഗാസ്റ്റാർ ചിരഞ്ജീവിയുടെ ഫാൻ്റസി ആക്ഷൻ-അഡ്വഞ്ചർ ‘വിശ്വംഭര’യിൽ കുനാൽ കപൂർ ജോയിൻ ചെയ്തു…