in

ഓണത്തല്ലിന് വീണ്ടും കളമൊരുങ്ങുന്നു; ആവേശം പകരാൻ ഷൈൻ ടോം ചാക്കോയും

ഓണത്തല്ലിന് വീണ്ടും കളമൊരുങ്ങുന്നു; ആവേശം പകരാൻ ഷൈൻ ടോം ചാക്കോയും

ഓണക്കാലത്തിന് ആവേശവും വീറും പകർന്നിരുന്ന, എന്നാൽ കാലക്രമേണ ഓർമ്മകളിൽ മാത്രമായി ഒതുങ്ങിയ ഓണത്തല്ല് എന്ന തനത് വിനോദം വീണ്ടും കളിക്കളങ്ങളിലേക്ക് തിരിച്ചെത്തുന്നു. കേരളത്തിന്റെ സാംസ്കാരിക പൈതൃകത്തിന്റെ ഭാഗമായ ഈ കായിക വിനോദത്തെ പുനരുജ്ജീവിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിക്കുന്ന പ്രചാരണ പരിപാടികൾക്ക് പ്രമുഖ ചലച്ചിത്രതാരം ഷൈൻ ടോം ചാക്കോ നേതൃത്വം നൽകും.

‘ഫൈറ്റ് നൈറ്റ്’ എന്ന് പേരിട്ടിരിക്കുന്ന ഈ ക്യാമ്പയിന്റെ ബ്രാൻഡ് അംബാസഡറായാണ് ഷൈൻ ടോം ചാക്കോ എത്തുന്നത്. കാസ്പറോവ് പ്രൈം പ്രൈവറ്റ് ലിമിറ്റഡും പാന്റ് ക്ലബും സംയുക്തമായാണ് ഈ ഉദ്യമത്തിന് പിന്നിൽ. 2025 ഓഗസ്റ്റ് 31-ന് വൈകിട്ട് നാല് മണിക്ക് ലോകത്തിലെ ഏറ്റവും വലിയ പൈനാപ്പിൾ വിപണന കേന്ദ്രമായ വാഴക്കുളത്ത് വെച്ചാണ് ക്യാമ്പയിന്റെ ഔദ്യോഗിക ഉദ്ഘാടനം നടക്കുക.

ഓണക്കളികളിൽ ഏറെ പ്രാധാന്യമുള്ളതും പഴക്കമേറിയതുമായ ഒന്നാണ് ഓണത്തല്ല്. ഓണപ്പട, കൈയ്യാങ്കളി എന്നിങ്ങനെയുള്ള പേരുകളിലും ഇത് അറിയപ്പെടുന്നു. കേരളത്തിന്റെ തനത് ആയോധന സംസ്കാരവുമായി ഇഴചേർന്നു കിടക്കുന്ന ഈ വിനോദത്തെ പുതിയ തലമുറയ്ക്ക് പരിചയപ്പെടുത്തുകയും ഓണാഘോഷങ്ങളുടെ ഭാഗമാക്കുകയുമാണ് ‘ഫൈറ്റ് നൈറ്റ്’ ലക്ഷ്യമിടുന്നത്. ഉദ്ഘാടനത്തോടെ ഓണത്തല്ലിന്റെ പ്രചാരണ പരിപാടികൾക്ക് തുടക്കമാകും.

മാമന്നന് ശേഷം ഫഹദും വടിവേലുവും; ത്രില്ലർ ചിത്രം ‘മാരീസൻ’ നാളെ മുതൽ

കർണാടകൻ ഗ്രാമത്തിലെ സൗഹൃദയാത്ര; ഇന്ദ്രൻസും മീനാക്ഷിയും ഒന്നിക്കുന്ന ‘പ്രൈവറ്റ്’ ട്രെയിലർ പുറത്തിറങ്ങി