in , ,

വില്ലനായി വീണ്ടും സഞ്ജു ബാബ, ഗോത്രത്തിന്റെ രക്ഷകനായി രൺബീർ; ‘ഷംഷേര’ ടീസർ…

വില്ലനായി വീണ്ടും സഞ്ജു ബാബ, ഗോത്രത്തിന്റെ രക്ഷകനായി രൺബീർ; ‘ഷംഷേര’ ടീസർ…

രൺബീർ കപൂറും സഞ്ജയ് ദത്തും പ്രധാന വേഷങ്ങളിൽ എത്തുന്ന പാൻ ഇന്ത്യൻ ചിത്രമായ ‘ഷംഷേര’ റിലീസിന് തയ്യാറായി കഴിഞ്ഞു. കരൺ മൽഹോത്ര സംവിധാനം ചെയ്യുന്ന ഈ മെഗാ ബഡ്ജറ്റ് ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങിയിരിക്കുക ആണ്. വെള്ളിയാഴ്ച പുറത്തിറങ്ങുന്ന ട്രെയിലറിന് മുൻപായി പ്രേക്ഷകർക്ക് ചിത്രത്തിന്റെ ചില കാഴ്ചകൾ സമ്മാനിച്ചിരിക്കുക ആണ് 1 മിനിറ്റ് 21 സെക്കൻഡ് ദൈർഘ്യമുള്ള ടീസർ.

ചിത്രത്തിന്റെ ഇതിവൃത്തത്തെക്കുറിച്ച് വലിയ സൂചനകൾ ഒന്നും ടീസർ നൽകുന്നില്ല എങ്കിലും അടിച്ചമർത്തപ്പെട്ട ഗോത്രത്തിനെ നയിക്കാനും രക്ഷകനാകാനും ഉയർന്ന് വന്ന ഒരു ഇതിഹാസമായി ആണ് രൺബീർ എത്തുന്നത്. ഷംഷേര എന്ന ടൈറ്റിൽ കഥാപാത്രത്തെയാണ് രൺബീർ അവതരിപ്പിക്കുന്നത്. വില്ലൻ വേഷത്തിൽ സഞ്ജയ് ദത്തും എത്തുന്നു. ടീസർ കാണാം:

അതിമനോഹരമായ വിഷ്വൽ ഇഫക്‌റ്റുകൾ, ഓവർ-ദി-ടോപ്പ് ആക്ഷൻ സീക്വൻസുകൾ, പഞ്ച് ഡയലോഗുകൾ ഇവയൊക്കെ ആകും ചിത്രത്തിന്‍റെ ആകര്‍ഷണീയത എന്ന് ടീസറില്‍ നിന്ന് മനസിലാക്കാം. ഇതിന്‍റെ ഒരു തുടര്‍ച്ചയായി ട്രെയിലര്‍ വെള്ളിയാഴ്ച എത്തുമ്പോള്‍ ഇക്കാര്യങ്ങളില്‍ വ്യക്തത വരും. 1800-കളിൽ ഒരു ഡക്കോയിറ്റ് ഗോത്രത്തെയും ബ്രിട്ടീഷുകാർക്കെതിരായ അവരുടെ സ്വാതന്ത്ര്യ സമരത്തെയും അടിസ്ഥാനമാക്കിയുള്ളതാണ് ഈ ചിത്രം എന്ന വിവരമാണ് ഇപ്പോള്‍ ലഭ്യമായത്.

വാണി കപൂർ, അശുതോഷ് റാണ, സൗരഭ് ശുക്ല എന്നിവര്‍ ആണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍. 150 കോടി രൂപ ബജറ്റില്‍ ഷംഷേര നിർമ്മിക്കുന്നത് യാഷ് രാജ് ഫിലിംസ് ആണ്. ഹിന്ദി കൂടാതെ തമിഴ്, തെലുങ്ക് ഭാഷകളിലേക്ക് ഡബ്ബ് ചെയ്ത് ചിത്രത്തെ ഒരു പാൻ-ഇന്ത്യ അനുഭവമായി മാറ്റാനാണ് നിര്‍മ്മാതാക്കളുടെ ശ്രമം. ഐമാക്സ് ഫോർമാറ്റിലും റിലീസ് ഉള്ള ചിത്രം ജൂലൈ 22ന് തിയേറ്ററുകളില്‍ എത്തും.

വമ്പന്‍ തുകയ്ക്ക് ടോവിനോയുടെ ‘വാശി’യേ സ്വന്തമാക്കി നെറ്റ്ഫ്ലിക്സ്…

ഷാരൂഖിന്‍റെ മകനെയും തന്‍റെ മകനെയും താരതമ്യം ചെയ്ത ട്രോളുകള്‍ക്ക് മാധവന്‍റെ മറുപടി…