in

വമ്പന്‍ തുകയ്ക്ക് ടോവിനോയുടെ ‘വാശി’യേ സ്വന്തമാക്കി നെറ്റ്ഫ്ലിക്സ്…

വമ്പന്‍ തുകയ്ക്ക് ടോവിനോയുടെ ‘വാശി’യേ സ്വന്തമാക്കി നെറ്റ്ഫ്ലിക്സ്…

ടൊവിനോ തോമസും കീർത്തി സുരേഷും കേന്ദ്രകഥാപാത്രങ്ങളായി എത്തിയ ‘വാശി’ ജൂൺ 17 ന് ആണ് തിയേറ്ററുകളിൽ എത്തിയത്. ഫാമിലി-കം-കോർട്ട്‌റൂം ഡ്രാമ ആയ ചിത്രം നടൻ വിഷ്ണു ജി രാഘവിന്റെ ആദ്യ സംവിധാന സംരംഭം കൂടി ആണ്. ഇപ്പോളിതാ ഈ ചിത്രത്തിന്റെ ഡിജിറ്റൽ അവകാശം വമ്പൻ തുകയ്ക്ക് വിറ്റതായുള്ള വാർത്തകൾ ആണ് പുറത്തുവരുന്നത്.

തീയേറ്ററിലെ പ്രദർശനത്തിന് ശേഷം ഈ ചിത്രം ഒടിടി-യിലേക്ക് എത്തിക്കാൻ വമ്പൻ തുക നൽകി സ്വന്തമാക്കിയിരിക്കുന്നത് നെറ്റ്ഫ്ലിക്സ് ആണ്. ചിത്രത്തിന്റെ പ്രൊഡക്ഷൻ ഹൗസായ രേവതി കലാമന്ദിരത്തിൽ നിന്ന് ലഭിച്ച വിവരങ്ങൾ അനുസരിച്ച് ഒടിടിപ്ലേ ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 10 കോടി രൂപയ്ക്ക് ആണ് ചിത്രത്തിന്‍റെ ഡിജിറ്റല്‍ അവകാശം വിറ്റുപോയത് എന്ന് ഒടിടിപ്ലേ റിപ്പോർട്ട് ചെയ്യുന്നു .

ഈ ഫാമിലി-കം-കോർട്ട്‌റൂം ഡ്രാമയിലൂടെ മലയാളത്തിൽ മുഴുനീള വേഷത്തിലേക്ക് കീർത്തി സുരേഷ് തിരിച്ചുവരവും നടത്തി. ചിത്രത്തിൽ കീർത്തിയും ടോവിനോയും വക്കീൽ വേഷങ്ങളിൽ ആണ് എത്തിയത് . ഒരു നിയമപരമായ കേസിൽ ഇരുവരുടെയും കഥാപാത്രങ്ങൾ പരസ്പരം പോരടിക്കുന്നതും അവരുടെ വ്യക്തിജീവിതത്തിൽ ഇത് കാരണം ഉണ്ടാകുന്ന അനന്തരഫലങ്ങളെയും ചുറ്റിപ്പറ്റിയാണ് സിനിമ. ടോവിനോയും കീർത്തിയും കൂടാതെ, അനു മോഹൻ, ബൈജു സന്തോഷ്, റോണി ഡേവിഡ്, ജി സുരേഷ് കുമാർ, അനഘ നാരായണൻ എന്നിവരാണ് വാശിയുടെ താരനിരയിലെ മറ്റ് പ്രധാന അഭിനേതാക്കൾ. കാശ്മീരം, ആറാം തമ്പുരാൻ തുടങ്ങിയ ചിത്രങ്ങൾ നിർമ്മിച്ച രേവതി കലാമന്ദിർ എന്ന പ്രൊഡക്ഷൻ ഹൗസിന്റ തിരിച്ചുവരവും വാശിയിലൂടെ യാഥാർഥ്യമായി മാറി.

ചിത്രം 2022 ജൂലൈയിൽ നെറ്റ്ഫ്ലിക്സിൽ സ്ട്രീം ചെയ്തുതുടങ്ങും എന്നാണ് വിവരം. ടൊവിനോയുടെ മിന്നൽ മുരളിക്ക് ശേഷം ഡയറക്റ്റ് ഒടിടി റിലീസ് ആയ മലയാളം ചിത്രങ്ങൾ ഒന്നും നെറ്റ്ഫ്ലിക്സ് പുറത്തിറക്കിയിട്ടില്ല. എന്നാൽ തിയേറ്റർ റിലീസുകൾക്ക് ശേഷം ഒടിടിയിലേക്ക് നിരവധി മലയാള ചിത്രങ്ങൾ എത്തിക്കുന്നുണ്ട് നെറ്റ്ഫ്ലിക്സ്. ടൊവിനോയുടെ ഡിയർ ഫ്രണ്ട്, മമ്മൂട്ടിയുടെ സിബിഐ 5: ദ് ബ്രയിൻ, ആസിഫ് അലിയുടെ കുറ്റവും ശിക്ഷയും, പൃഥ്വിരാജ് സുകുമാരന്റെ ജനഗണമന തുടങ്ങിയവയാണ് നെറ്റ്ഫ്ലിക്സ് അടുത്ത കാലത്ത സ്വന്തമാക്കിയ മലയാള ചിത്രങ്ങൾ.

ബോസിന്റെ തിരിച്ചുവരവ്; ദളപതി 66ന്റെ ടൈറ്റിലും ഫസ്റ്റ് ലുക്കും പുറത്ത്…

വില്ലനായി വീണ്ടും സഞ്ജു ബാബ, ഗോത്രത്തിന്റെ രക്ഷകനായി രൺബീർ; ‘ഷംഷേര’ ടീസർ…