in

ഗോകുൽ സുരേഷും ധ്യാനും ഒന്നിക്കുന്ന ‘സായാഹ്ന വാർത്തകൾ’; ട്രെയിലർ പുറത്ത്…

ഗോകുൽ സുരേഷും ധ്യാനും ഒന്നിക്കുന്ന ‘സായാഹ്ന വാർത്തകൾ’; ട്രെയിലർ പുറത്ത്…

ഗോകുൽ സുരേഷ് ഗോപിയും ധ്യാൻ ശ്രീനിവാസനും പ്രധാന വേഷങ്ങളിൽ എത്തുന്ന ‘സായാഹ്ന വാർത്തകൾ’ എന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. അരുൺ ചന്തു സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ട്രെയിലർ സൂപ്പർതാരം മോഹൻലാൽ ആണ് ലോഞ്ച് ചെയ്തത്.

രവികുമാർ എന്ന കഥാപാത്രത്തെ ആണ് ഗോകുൽ സുരേഷ് അവതരിപ്പിക്കുന്നത്. സോഷ്യയോ പൊളിറ്റിക്കൽ ത്രില്ലർ ആയിട്ട് ഒരുങ്ങുന്ന ചിത്രത്തിൽ ഗോകുൽ ഹാസ്യം കൈകാര്യം ചെയ്യുന്നു എന്ന സൂചന ട്രെയിലർ നൽകുന്നുണ്ട്. ട്രെയിലർ കാണാം:

അജു വർഗീസ്, ഇന്ദ്രൻസ്, മക്രന്ദ് ദേശ്പാണ്ഡെ, ശരണ്യ ശർമ്മ, ആനന്ദ് മന്മഥൻ തുടങ്ങിയവര്‍ ആണ് ചിത്രത്തിലെ താരങ്ങള്‍. അരുൺ ചന്തു അരങ്ങേറ്റ സംവിധാന സംരംഭവമായി ഒരുങ്ങിയ ചിത്രമാണ് ‘സായാഹ്ന വാർത്തകൾ’. എന്നാല്‍ അരുണിന്റെ രണ്ടാമത്തെ ചിത്രമായ സാജൻ ബേക്കറി ആണ് ആദ്യം റിലീസ് ആയത്.

‘സായാഹ്ന വാർത്തകൾ’ക്ക് പശ്ചാത്തല സംഗീതം ഒരുക്കുന്നത് ശങ്കർ ശർമ്മ ആണ്. പ്രശാന്ത് പിള്ളയും ശങ്കർ ശർമ്മയും ചേര്‍ന്നാണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്. ഛായാഗ്രഹണം ശരത് ഷാജിയും എഡിറ്റിങ്ങ് അരവിന്ദ് മൻമദനും നിര്‍വഹിക്കുന്നു. ഡി 14 എന്റർടെയ്ൻമെന്റ്‌സിന്റെ ബാനറില്‍ നിര്‍മ്മിച്ച ചിത്രം ജൂണ്‍ 24ന് തിയേറ്ററുകളില്‍ എത്തും.

‘ലൂസിഫർ’ ടീമിനൊപ്പം ചേർന്ന് കെജിഎഫ് നിർമ്മാതാക്കൾ; ‘ടൈസൺ’ പ്രഖ്യാപിച്ചു…

അച്ഛൻ-മോൻ-മാമൻ കോംബോയിൽ ഉഷാറായി ‘പ്രകാശൻ പറക്കട്ടെ’ ട്രെയിലർ…