അച്ഛൻ-മോൻ-മാമൻ കോംബോയിൽ ഉഷാറായി ‘പ്രകാശൻ പറക്കട്ടെ’ ട്രെയിലർ…
ധ്യാൻ ശ്രീനിവാസന്റെ തിരക്കഥയിൽ ഷാഹദ് നിലമ്പൂർ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘പ്രകാശൻ പറക്കട്ടെ’. ദിലീഷ് പോത്തൻ ടൈറ്റിൽ കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിൽ മാത്യു തോമസ്, സൈജു കുറുപ്പ് എന്നിവരും പ്രധാന വേഷത്തിൽ എത്തുന്നു. ഈ ചിത്രത്തിന്റെ ട്രെയിലർ ഇന്ന് പുറത്തിറങ്ങി.
പ്രകാശൻ എന്ന കഥാപാത്രമായി ദിലീഷ് പോത്തൻ അഭിനയിക്കുമ്പോൾ മകനായ ദാസൻ ആയി ആണ് മാത്യു തോമസ് എത്തുന്നത്. പ്രകാശന്റെ അളിയനും ദാസന്റെ മാമനുമായ മാതുലൻ ആയി എത്തുന്നത് സൈജു കുറുപ്പ് ആണ്. ഇവരുടെ കൊമ്പിനേഷനിലെ രസകരമായ മുഹൂർത്തങ്ങൾ ആണ് ട്രെയിലറിൽ കാണാൻ കഴിയുക. ട്രെയിലർ:
വിശാഖ് സുബ്രഹ്മണ്യം, ടിനു തോമസ്, അജു വർഗീസ് എന്നിവർ ചേർന്ന് ആണ് ചിത്രം നിർമ്മിക്കുന്നത്. ഗുരു പ്രസാദ് ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റർ രതിൻ രാധാകൃഷ്ണൻ ആണ്. സംഗീതം ഷാൻ റഹ്മാൻ ഒരുക്കുന്നു. ധ്യാൻ ശ്രീനിവാസൻ, അജു വർഗീസ്, നിഷ സാരംഗ്, മാളവിക, ശ്രീജിത്ത് രവി, ഗോവിന്ദ്, ഋതുഞ്ജയ്, സ്മിനു സിജോ എന്നിവര്‍ ആണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. ചിത്രം ജൂൺ 17ന് റിലീസ് ചെയ്യും.