in

‘ലൂസിഫർ’ ടീമിനൊപ്പം ചേർന്ന് കെജിഎഫ് നിർമ്മാതാക്കൾ; ‘ടൈസൺ’ പ്രഖ്യാപിച്ചു…

‘ടൈസൺ’: പൃഥ്വിരാജിന്റെ സംവിധാനത്തിൽ കെജിഎഫ് നിർമ്മാതാക്കളുടെ പാൻ ഇന്ത്യൻ ചിത്രം പ്രഖ്യാപിച്ചു…

കെജിഎഫ് നിർമ്മാതാക്കളായ ഹോംബാലെ ഫിലിംസ് പുതിയ ചിത്രം പ്രഖ്യാപിച്ചു. ‘ടൈസൺ’ എന്ന പേരിട്ടിരിക്കുന്ന ചിത്രം നടൻ പൃഥ്വിരാജ് ആണ് സംവിധാനം ചെയ്യുന്നത്. മോഹൻലാൽ ചിത്രമായ ലൂസിഫറിന്റെ രണ്ടാം ഭാഗമായ ‘എമ്പുരാൻ’ പൂർത്തിയായതിന് ശേഷം പൃഥ്വിരാജ് സംവിധാനം ചെയ്യുക ഈ ചിത്രം ആയിരിക്കും. മലയാളം, കന്നഡ, തമിഴ്, തെലുങ്ക്, ഹിന്ദി തുടങ്ങിയ അഞ്ച് ഭാഷകളിൽ ഒരുക്കുന്ന ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത് മുരളി ഗോപി ആണ്. അതായത്, ലൂസിഫർ ടീമും കെജിഎഫ് നിർമ്മാതാക്കളും ഒന്നിക്കുക ആണെന്ന് ചുരുക്കും.

പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന നാലാം ചിത്രം ആയി മാറും ‘ടൈസൺ’. ‘ലൂസിഫർ’ എന്ന മോഹൻലാൽ ചിത്രത്തിലൂടെ സംവിധായകനായി അരങ്ങേറ്റം കുറിച്ച പൃഥ്വിരാജിന്റെ മറ്റൊരു സംവിധാന സംരംഭം ഒടിടി റിലീസ് ആയി എത്തിയ ബ്രോ ഡാഡി ആയിരുന്നു. മൂന്നാം സംവിധാന സംരംഭമായി ലൂസിഫറിന്റെ രണ്ടാം ഭാഗമായ ‘എമ്പുരാൻ’ അടുത്ത വർഷം ആദ്യം തുടങ്ങും. മൂന്ന് ചിത്രങ്ങളിലും മോഹൻലാൽ ആയിരുന്നു നായക വേഷത്തിൽ എത്തിയത്.

‘ടൈസൺ’ എന്ന ഈ ചിത്രത്തിൽ അണിനിരക്കുന്ന താരങ്ങളുടെ വിവരങ്ങൾ പുറത്തുവന്നിട്ടില്ല എങ്കിലും പൃഥ്വിരാജ് തന്നെയാണ് നായകൻ എന്ന സൂചന പോസ്റ്റർ നൽകുന്നുണ്ട്. പൃഥ്വിരാജ്, മുരളി ഗോപി, നിർമ്മാതാവ് വിജയ് എന്നിവരുടെ പേരുകൾ അല്ലാതെ മറ്റ് സാങ്കേതിക പ്രവർത്തകരുടെ വിവരങ്ങളും പോസ്റ്ററിൽ ഉൾപ്പെടുത്തിയിട്ടില്ല. വരും ദിവസങ്ങളിൽ കൂടുതൽ വിവരങ്ങൾ പുറത്തു വരും.

വീക്കെൻഡ് ആഘോഷമാക്കാൻ സൂപ്പര്‍ഹിറ്റ് ചിത്രങ്ങൾ ഒടിടിയിൽ എത്തി!

ഗോകുൽ സുരേഷും ധ്യാനും ഒന്നിക്കുന്ന ‘സായാഹ്ന വാർത്തകൾ’; ട്രെയിലർ പുറത്ത്…