റോഷാക്കിന്‍റെ പുതിയ പോസ്റ്റർ പുറത്ത്; ട്രെയിലർ നാളെ എത്തും…
ആദ്യം ടൈറ്റിലിലൂടെയും ശേഷം പോസ്റ്ററുകളിലൂടെയും എല്ലാം പ്രേക്ഷകരിൽ ആകാംഷ നിറച്ച മമ്മൂട്ടി ചിത്രമാണ് ‘റോഷാക്ക്’. നിസാം ബഷീർ സംവിധാനം ചെയ്യുന്ന ഈ ത്രില്ലർ ചിത്രം പ്രേക്ഷകർ ഏറ്റവുമധികം കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രങ്ങളിൽ ഒന്നായി മാറികഴിഞ്ഞിരിക്കുക ആണ്. നാളെ മമ്മൂട്ടിയുടെ പിറന്നാൾ ദിനത്തിൽ ചിത്രത്തിന്റെ ട്രെയിലർ നിർമ്മാതാക്കൾ റിലീസ് ചെയ്യുന്നുണ്ട്. ഇതിന് മുന്നോടിയായി ഇന്ന് ചിത്രത്തിന്റെ ഒരു പുതിയ പോസ്റ്റർ നിർമ്മാതാക്കൾ പുറത്തുവിട്ടിരിക്കുക ആണ്.
ഒരു സ്റ്റെർകേസിൽ ഇരിക്കുന്ന മമ്മൂട്ടിയെ ആണ് പുതിയ പോസ്റ്ററിൽ കാണാൻ ആവുക. ഒരു കൈ ഒരു ഇരുമ്പ് ദണ്ഡിലും താങ്ങിയാണ് മമ്മൂട്ടിയുടെ ഇരിപ്പ്. ദുൽഖർ സൽമാന്റെ യൂട്യൂബ് ചാനലിൽ കൂടെ ആണ് ട്രെയിലർ റിലീസ് ചെയ്യുക എന്ന അറിയിപ്പും പോസ്റ്ററിൽ നൽകിയിട്ടുണ്ട്. നാളെ (സെപ്റ്റംബർ 7ന്) വൈകുന്നേരം 6 മണിക്ക് ആണ് ട്രെയിലർ റിലീസ്. പോസ്റ്റർ: