in

കാർത്തിയുടെ സ്പൈ ത്രില്ലർ ചിത്രം സർദാറിന്റെ ഒടിടി റിലീസ് പ്രഖ്യാപിച്ചു…

കാർത്തിയുടെ സ്പൈ ത്രില്ലർ ചിത്രം സർദാറിന്റെ ഒടിടി റിലീസ് പ്രഖ്യാപിച്ചു…

തുടർച്ചയായി ബോക്സ് ഓഫീസിൽ ഹിറ്റ് ചിത്രങ്ങളുമായി എത്തി താരമൂല്യം ഉയർത്തുക ആണ് തമിഴ് നടൻ കാർത്തി. ഈ വർഷം തുടർച്ചയായി മൂന്ന് ഹിറ്റുകൾ ആണ് കാർത്തി സ്വന്തമാക്കിയിരിക്കുന്നത്. വിരുമൻ, പൊന്നിയിൻ സെൽവൻ 1 എന്നീ ചിത്രങ്ങൾക്ക് ശേഷം തിയേറ്ററുകളിൽ എത്തിയ സർദാർ ആണ് കാർത്തിയ്ക്ക് മൂന്നാമത്തെ ഹിറ്റ് നേടി കൊടുത്തിരിക്കുന്നത്. പി എസ് മിത്രൻ സംവിധാനം ചെയ്ത ഈ സ്പൈ ത്രില്ലർ ചിത്രം ദീപാവലി റിലീസ് ആയി ഒക്ടോബർ 21ന് ആയിരുന്നു തിയേറ്ററുകളിൽ എത്തിയത്. നിരൂപകരുടെയും പ്രേക്ഷകരുടെയും പ്രശംസ ഒരേ പോലെ നേടിയ ചിത്രം മികച്ച കളക്ഷനോടെ 100 കോടി ക്ലബ്ബിൽ ഇടം നേടുകയും ചെയ്തിരുന്നു. കാർത്തി ഇരട്ട വേഷത്തിൽ എത്തിയ ഈ ചിത്രത്തിന്റെ ഒടിടി റിലീസ് പ്രഖ്യാപനം നടന്നിരിക്കുക ആണ് ഇപ്പോൾ.

അഹ എന്ന ഒടിടി പ്ലാറ്റ്ഫോമിലാണ് സർദാർ റിലീസ് ചെയ്യുക. നവംബർ 18 മുതൽ ചിത്രം സ്‌ട്രീം ചെയ്തു തുടങ്ങും. ഒടിടി റിലീസ് തീയതി പ്രേക്ഷകർക്ക് മുന്നിൽ അവതരിപ്പിച്ചു കൊണ്ട് കാർത്തിയുടെ ഒരു വീഡിയോയും പുറത്തുവന്നിട്ടുണ്ട്. നടൻ എസ് ജെ സൂര്യ ആണ് ഈ വീഡിയോ പുറത്തുവിട്ടത്. റാഷി ഖന്നയും രജിഷ വിജയനുമായിരുന്നു ചിത്രത്തിലെ നായികമാർ. മുനിഷ്കാന്ത്, ലൈല, ചങ്കി പാണ്ഡേ എന്നിവരും ചിത്രത്തിൽ ശ്രദ്ധേയ കഥാപാത്രങ്ങളായി എത്തിയിരുന്നു. കൈതി, പൊന്നിയിൻ സെൽവൻ 1 എന്നീ ചിത്രങ്ങൾക്ക് ശേഷം 100 കോടി നേട്ടം കൈവരിക്കുന്ന കാർത്തിയുടെ മൂന്നാമത്തെ ചിത്രമായി സർദാർ മാറിയിരുന്നു. ചിത്രത്തിന്റെ ഒരു തുടർച്ചയും അണിയറയിൽ ഒരുങ്ങുന്നുണ്ട്.

“ഇന്നലത്തെക്കാൾ ശക്തൻ”; മോഹൻലാൽ ചിത്രം എലോണിൻ്റ അപ്‌ഡേറ്റുമായി ഷാജി കൈലാസ്…

‘അവതാർ 2’ മലയാളത്തിലും, ഇന്ത്യയിൽ 6 ഭാഷകളിൽ റിലീസ്; നിർമ്മാതാവിന്റെ പ്രഖ്യാപനം…