in , ,

ത്രസിപ്പിക്കുന്ന അടിയുടെ ഉത്സവ പൂരം സമ്മാനിച്ച് ‘അജഗജാന്തരം’ ട്രെയിലർ…

ത്രസിപ്പിക്കുന്ന അടിയുടെ ഉത്സവ പൂരം സമ്മാനിച്ച് ‘അജഗജാന്തരം’ ട്രെയിലർ…

ആന്റണി വർഗീസിനെ നായകനാക്കി ടിനു പാപ്പച്ചൻ ഒരുക്കുന്ന ചിത്രം ആണ് അജഗജാന്തരം. ആന്റണി വർഗീസിന്റെ കരിയറിലെ ഏറ്റവും മുതൽ മുടക്കുള്ള ചിത്രമാണ് ഇത്.

ഈ ചിത്രത്തിന്റെ ട്രെയിലർ അണിയറപ്രവർത്തകർ പുറത്ത് വിട്ടിരിക്കുക ആണ്. മോഹൻലാൽ, മമ്മൂട്ടി അടക്കമുള്ള താരങ്ങൾ ആണ് ചിത്രത്തിന്റെ ട്രെയിലർ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്.

ഒരു വലിയ ചിത്രത്തിന്റെ ദൃശ്യ മികവ് പുലർത്തുന്ന ട്രെയിലർ ആണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത് എന്ന് നിസ്സംശയം പറയാം. മികച്ച തിയേറ്റർ അനുഭവം സമ്മാനിക്കുന്ന ആക്ഷന് പ്രാധാന്യമുള്ള ചിത്രം പ്രേക്ഷകർക്ക് ഉറപ്പ് നൽകുന്നുണ്ട് ഈ ട്രെയിലർ.

ട്രെയിലർ കാണാം:

ഒരു ആനയും പാപ്പാനും കുറച്ച് യുവാക്കളും ഒരു ഉത്സവപറമ്പിലേക്ക് എത്തുന്നതും തുടർന്ന് അവിടെ 24 മണിക്കൂറിൽ നടക്കുന്ന സംഭവങ്ങളും അടിസ്ഥാനപ്പെടുത്തിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.

ആന്റണി വർഗീസിനെ കൂടാതെ ചെമ്പൻ വിനോദ്, അർജുൻ അശോകൻ, ജാഫർ ഇടുക്കി, രാജേഷ് ശർമ്മ, സുധി കോപ്പ, വിനീത് വിശ്വം, ലുക്ക് മാൻ, ശ്രീരഞ്ജിനി തുടങ്ങിയവർ ആണ് മറ്റ് അഭിനേതാക്കൾ.

സിൽവർ ബേ പ്രൊഡക്ഷൻസിന്‍റെ ബാനറിൽ എമ്മാനുവൽ ജോസഫും അജിത് തലാപ്പിള്ളിയും ചേർന്നാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്. കിച്ചു ടെല്ലസും വിനീത് വിശ്വവും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ചിത്രം ഡിസംബർ 23ന് ആണ് തിയേറ്ററുകളിൽ എത്തുന്നത്.

വമ്പൻ ക്യാൻവാസിൽ മമ്മൂട്ടി ചിത്രം ഒരുക്കാൻ ‘വൺ’ സംവിധായകൻ..!

വെള്ളിത്തിരയിൽ മായാജാലം തീർക്കുമെന്ന സൂചനയോടെ മരക്കാർ മൂന്നാം ടീസർ…