in

“തീയേറ്ററുകളിൽ ഇറങ്ങിയിരുന്നേൽ സൂപ്പർ ഹിറ്റ്, എന്നാൽ ആന്റിക്രൈസ്റ്റ് വേണ്ടെന്ന് വെച്ചു”

മമ്മൂട്ടിയുടെ ‘ആന്റിക്രൈസ്റ്റ്’ വേണ്ടെന്ന് വെച്ചു; കാരണം വ്യക്തമാക്കി നിർമ്മാതാവ് സാന്ദ്ര തോമസ്…

നൻപകൽ നേരത്ത് മയക്കം എന്ന ചിത്രത്തിലൂടെ ആദ്യമായി മമ്മൂട്ടിയും ലിജോ ജോസ് പെല്ലിശ്ശേരിയും Oഒന്നിക്കുകയാണ്. എന്നാൽ ഇതിന് മുൻപ് തന്നെ ഈ കൂട്ട്കെട്ടിൽ ചിത്രം സംഭവിക്കേണ്ടത് ആയിരുന്നു. ആന്റി ക്രൈസ്റ്റ് എന്ന ചിത്രമായിരുന്നു അത്. ഈ ചിത്രത്തിന് പിന്നീട് എന്ത് സംഭവിച്ചു എന്ന് നിർമ്മാതാവ് സാന്ദ്ര തോമസ് വെളിപ്പെടുത്തുകയാണ്.

“ആന്റി ക്രൈസ്റ്റ് ഡ്രീം പ്രോജക്റ്റ് ആയിരുന്നു. ലാലേട്ടന്റെ കൂടെ ഒരു ചിത്രം ചെയ്തു, പിന്നീടുള്ള ഏറ്റവും വലിയ ആഗ്രഹം ആയിരുന്നു മമ്മൂക്കയ്ക്ക് ഒപ്പം ഒരു പടം. ലിജോ നല്ലൊരു സുഹൃത്ത് ആണ്. സിനിമകൾ ചർച്ച ചെയ്യും. ലിജോടെ കൂടെ പടം ചെയ്യുക വലിയ ആഗ്രഹം ആയിരുന്നു. കല്യാണം എന്നൊരു ചിത്രം ചെയ്യാൻ ആയിരുന്നു ആദ്യം പ്ലാൻ ചെയ്തിരുന്നത്. അത് ഡ്രോപ്പ് ആയി. രണ്ടാമത് പറഞ്ഞ കഥയാണ് ആന്റി ക്രൈസ്റ്റ്. കോൺസെപ്റ്റ് വളരെ ഇഷ്ടപ്പെട്ടു. ഒമൻ സിനിമ പോലൊരു സിനിമ ആയിരുന്നു. വൻ തിയേറ്റർ എക്സപ്പീരിയൻസ് ഒക്കെ ഉള്ള ചിത്രം തീയേറ്ററിൽ ഇറങ്ങിയിരുന്നേൽ സൂപ്പർ ഹിറ്റ് ആയേനെ.

കസബയുടെ ലൊക്കേഷനിൽ പോയി കഥ പറഞ്ഞു. ചെയ്യാം എന്ന് മമ്മൂക്കയും പറഞ്ഞു. അങ്ങനെ ആണ് ആന്റി ക്രൈസ്റ്റ് ഓൺ ആവുന്നത്. എന്നാൽ ഉള്ളിൽ ഈ ചിത്രം വേണോ എന്നൊരു തോന്നൽ. ഭയങ്കര നെഗറ്റീവ് ഉള്ളൊരു പടമായിരുന്നു. ലിജോയോടും പറഞ്ഞു. അങ്ങനെ അത് ഡ്രോപ്പ് ആയി.” – സാന്ദ്ര പറഞ്ഞു.

ലിജോ മമ്മൂട്ടി കോംബോയിൽ ഖസാക്കിന്റെ ഇതിഹാസം എന്ന ചിത്രവും ചെയ്യാൻ ശ്രമിച്ചിരുന്നു എന്നും അത് കോപ്പിറൈറ്റ്സ് പ്രശ്നം കാരണം ഡ്രോപ്പ് ആവുകയാണ് ഉണ്ടായത് എന്നും സാന്ദ്ര പറഞ്ഞു.

കുട്ടികളികളും ചിരിയുമായി ദേ ലാലേട്ടൻ; ‘ബ്രോ ഡാഡി’ ട്രെയിലർ എത്തി…

പ്രണവിന് വേണ്ടി പാടി പൃഥ്വിരാജ്; ‘ഹൃദയ’ത്തിലെ പുതിയ ഗാനം എത്തി…