in , ,

പ്രണവിന് വേണ്ടി പാടി പൃഥ്വിരാജ്; ‘ഹൃദയ’ത്തിലെ പുതിയ ഗാനം എത്തി…

പ്രണവിന് വേണ്ടി പാടി പൃഥ്വിരാജ്; ‘ഹൃദയ’ത്തിലെ പുതിയ ഗാനം എത്തി…

പ്രണവ് മോഹൻലാലിനെ നായകനാക്കി വിനീത് ശ്രീനിവാസൻ ഒരുക്കുന്ന ചിത്രം ‘ഹൃദയ’ത്തിലെ അഞ്ചാം ഗാനം റിലീസ് ആയി. പൃഥ്വിരാജ് ആലപിച്ച ഗാനം ആണ് പുതിയതായി റിലീസ് ആയത്.

താതക തെയ്താരെ എന്ന ഈ ഗാനത്തിന് കൈതപ്രം ആണ് വരികൾ എഴുതിയത്. ഹിഷാം അബ്‍ദുൾ വാഹബ് സംഗീതം പകർന്നു. വീഡിയോ ഗാനം കാണാം:

പതിനഞ്ച് ഗാനങ്ങൾ ആണ് ഈ വിനീത് ശ്രീനിവാസൻ ചിത്രത്തിൽ ഉള്ളത്. പൃഥ്വിരാജ് ആലപിച്ച ഈ ഗാനം ഉൾപ്പെടെ അഞ്ച് ഗാനങ്ങൾ ആണ് ഇപ്പോൾ റിലീസ് ആയിട്ടുള്ളത്. എല്ലാ ഗാനവും പ്രേക്ഷകരിൽ നിന്ന് മികച്ച പ്രതികരണങ്ങൾ ആണ് ലഭിച്ചത്.

അരുൺ നീലകണ്ഠൻ എന്ന കഥാപത്രത്തെ ആണ് പ്രണവ് ചിത്രത്തിൽ അവതരിപ്പിക്കുന്നത്. കല്യാണി പ്രിയദർശനും ദർശന രാജേന്ദ്രനും ആണ് നായികമാർ. അരുൺ കുര്യൻ, വിജയരാഘവൻ, അജു വർഗീസ്, ജോജോ ജോസ് എന്നിവർ ആണ് മറ്റ് താരങ്ങൾ.

മേരിലാൻഡ് സിനിമാസിന്റെ ബാനറിൽ വിശാഖ് സുബ്രഹ്മണ്യം ആണ് ചിത്രം നിർമ്മിക്കുന്നത്. നോബിൾ ബാബു തോമസ് സഹ നിർമ്മാതാവ് ആണ്. രഞ്ജൻ എബ്രഹാം എഡിറ്റിംഗ് നിർവഹിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹകൻ വിശ്വജിത്ത് ആണ്. ജനുവരി 21ന് ആണ് ചിത്രം തിയേറ്ററുകളിൽ എത്തുന്നത്.

“തീയേറ്ററുകളിൽ ഇറങ്ങിയിരുന്നേൽ സൂപ്പർ ഹിറ്റ്, എന്നാൽ ആന്റിക്രൈസ്റ്റ് വേണ്ടെന്ന് വെച്ചു”

റോക്കി ഭായ്ക്ക് പിറന്നാൾ; റോക്കിങ് പോസ്റ്ററുമായി കെജിഎഫ് ടീം…