സാമന്തയുടെ പാൻ ഇന്ത്യൻ ചിത്രം ‘യശോദ’യുടെ റിലീസ് പ്രേക്ഷകർ സ്വയം പ്രഖ്യാപിച്ചു…!
ഓഗസ്റ്റ് 12ന് റിലീസ് പ്രഖ്യാപിച്ചിരുന്ന ചിത്രമായിരുന്നു സാമന്തയുടെ ‘യശോദ’. എന്നാൽ ചിത്രത്തിന്റെ റിലീസ് നിർമ്മാതാക്കൾ മാറ്റി വെക്കുക ആയിരുന്നു. ഹരി ശങ്കറും ഹരീഷ് നാരായണനും ചേർന്ന് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ പുതിയ റിലീസ് തീയതി ഇപ്പോൾ പുറത്തുവന്നിരിക്കുക ആണ്. പ്രേക്ഷകർ തന്നെയാണ് ഈ റിലീസ് തീയതിയുടെ പ്രഖ്യാപനം നടത്തിയത് എന്ന പ്രത്യേകത ഉണ്ട്. നവംബർ 11ന് ചിത്രം തിയേറ്ററുകളിൽ എത്തും. ഇന്ന് വൈകുന്നേരം മൂന്ന് മണിയോടെ ഒരു ലിങ്ക് പ്രേക്ഷകരുമായി പങ്കുവെക്കുക മാത്രമാണ് നിർമ്മാതാക്കൾ ചെയ്തത്. ലിങ്ക് വഴി വെബ്സൈറ്റ് സന്ദർശിച്ച ഓരോ പ്രേക്ഷകനും ഒരു ബട്ടൺ ക്ലിക്ക് ചെയ്യുമ്പോൾ റിലീസ് തീയതി അടങ്ങിയ പോസ്റ്ററിന്റെ രണ്ട് പിക്സലുകൾ വീതം തെളിയുന്നു. ഇങ്ങനെ നിരവധി പ്രേക്ഷകരുടെ ക്ലിക്കുകളിലൂടെ മുഴുവൻ പിക്സലുകളും തെളിഞ്ഞപ്പോൾ മിനിറ്റുകൾക്കുള്ളിൽ തന്നെ റിലീസ് തീയതി അടങ്ങിയ പോസ്റ്റർ പ്രേക്ഷകർക്ക് മുന്നിൽ ദൃശ്യമായി. ഇത്തരത്തിൽ പ്രേക്ഷകരുടെ കൂട്ടായ പ്രവർത്തനം കൊണ്ട് ആണ് റിലീസ് തീയതി പ്രഖ്യാപിച്ചത്.
പാൻ ഇന്ത്യൻ ചിത്രമായി ആണ് യശോദ പ്രേക്ഷകർക്ക് മുന്നിൽ എത്തുക. തെലുങ്ക് കൂടാതെ തമിഴ്, മലയാളം, കന്നഡ, ഹിന്ദി ഭാഷകളിലും റിലീസ് ഉണ്ടാവും. ശ്രീദേവി മൂവീസിന്റെ ബാനറിൽ ശിവലങ്ക കൃഷ്ണ പ്രസാദ് നിർമ്മിക്കുന്ന ചിത്രത്തിൽ മലയാളത്തിന്റെ യുവതാരം ഉണ്ണി മുകുന്ദനും പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. വരലക്ഷ്മി ശരത്കുമാർ, മുരളി ശർമ്മ, സമ്പത്ത് രാജ്, മധുരിമ, പ്രിയങ്ക ശർമ്മ, ദിവ്യ ശ്രീപദ തുടങ്ങിയവർ ആണ് ചിത്രത്തിലെ മറ്റ് താരങ്ങൾ. എം സുകുമാർ ക്യാമറ കൈകാര്യം ചെയ്ത ചിത്രത്തിന്റെ എഡിറ്റിംഗ് നിർവഹിച്ചത് മാർത്താണ്ഡ കെ വെങ്കിടേഷ് ആണ്. മണി ശർമ്മ ആണ് സംഗീതം ഒരുക്കുന്നത്. ചിത്രത്തിന്റെ ടീസർ കഴിഞ്ഞ മാസം നിർമ്മാതാക്കൾ പുറത്തുവിട്ടിരുന്നു. ഒരു ഗർഭിണിയുടെ വേഷത്തിൽ ആണ് ടീസറിൽ സാമന്തയെ കാണാൻ ആയത്. ആക്ഷനുകളും ത്രില്ലുകളും നിറഞ്ഞ ടീസറിന് മികച്ച പ്രതികരണങ്ങൾ പ്രേക്ഷകരിൽ നിന്ന് ഉണ്ടായത്.
Make way for #Yashoda in theatres on Nov 11th 2022🔥
Releasing Worldwide in Telugu, Tamil, Malayalam, Kannada & Hindi#YashodaTheMovie @Samanthaprabhu2 @varusarath5 @Iamunnimukundan @harishankaroffi @hareeshnarayan #Manisharma @krishnasivalenk @SrideviMovieOff pic.twitter.com/YgXeFh9i6i— Sridevi Movies (@SrideviMovieOff) October 17, 2022