in

ദുൽഖർ ചിത്രം സല്യൂട്ടിന്‍റെ റിലീസ് മാറ്റി; ഔദ്യോഗിക സ്ഥിരീകരണം…

ദുൽഖർ ചിത്രം സല്യൂട്ടിന്‍റെ റിലീസ് മാറ്റി; ഔദ്യോഗിക സ്ഥിരീകരണം…

ജനുവരി 14ന് റിലീസ് നിശ്ചയിച്ച ചിത്രമായിരുന്നു സല്യൂട്ട്. ദുൽഖർ സൽമാൻ നായകനായി എത്തുന്ന ഈ ചിത്രം സംവിധാനം ചെയ്തത് റോഷൻ ആൻഡ്രൂസ് ആണ്. ഈ ചിത്രത്തിന്റെ റിലീസ് സംബന്ധിച്ചു പുതിയ വിവരങ്ങൾ പുറത്തുവന്നിരിക്കുകയാണ്.

ചിത്രത്തിന്റെ റിലീസ് മാറ്റുന്നു എന്ന ഔദ്യോഗിക സ്ഥിരീകരണം ആണ് സല്യൂട്ട് ടീമിൽ നിന്ന് വന്നിരിക്കുന്നത്. ഉയരുന്ന കോവിഡ് 19/ഒമിക്രോൺ കേസുകളുടെ സാഹചര്യത്തിൽ ജനങ്ങളുടെ ആരോഗ്യവും സുരക്ഷയും കണക്കിൽ എടുത്താണ് ഇത്തരത്തിൽ ഒരു തീരുമാനം എടുക്കുന്നത് എന്ന് അണിയറപ്രവർത്തകർ പറയുന്നു.

ദുൽഖർ സൽമാന്റെ ഫേസ്ബുക് കുറിപ്പ്:

ദുൽഖറിന്റെ നിർമ്മാണ കമ്പനിയായ വെഫാറർ ഫിലിംസ് ആണ് ചിത്രം നിർമ്മിച്ചത്. ബോബി സഞ്ചയ് ടീം ഒരുക്കിയ സല്യൂട്ട് ഒരു ആക്ഷൻ ത്രില്ലർ ചിത്രമാണ്. ദിവസങ്ങൾക്ക് മുൻപ് ചിത്രത്തിന്റെ ട്രെയിലർ അണിയറപ്രവർത്തകർ പുറത്തുവിട്ടിരുന്നു.

കുറുപ്പ് എന്ന ചിത്രത്തിന്റെ ബ്ലോക്ക്ബസ്റ്റർ വിജയത്തിന് ശേഷം എത്തുന്ന ചിത്രം എന്ന നിലയിലും ദുൽഖർ സൽമാൻ പോലീസ് വേഷത്തിൽ എത്തുന്നു എന്നതിനാലും പ്രേക്ഷകർക്ക് വലിയ പ്രതീക്ഷ ആണ് സല്യൂട്ട് എന്ന ചിത്രത്തിൽ. ബോളിവുഡ് നടി ഡയാന പെന്റി ആണ് നായിക.

“ഈ ഐഡിയ സീനിയറിൽ നിന്ന് അടിച്ച് മാറ്റിയത്”; അയ്യർ സ്റ്റൈലിൽ ദുൽഖറിന്റെ സല്യൂട്ട്…

“ലാലേട്ടന്‍റെ കിടിലൻ വേഷമാണ് അത്, ഇന്ററസ്റ്റിങ് സ്ക്രിപ്റ്റും”, എലോണിനെ കുറിച്ച് ജേക്‌സ് ബിജോയ്