“ഈ ഐഡിയ സീനിയറിൽ നിന്ന് അടിച്ച് മാറ്റിയത്”; അയ്യർ സ്റ്റൈലിൽ ദുൽഖറിന്റെ സല്യൂട്ട്…
മമ്മൂട്ടിയും മകൻ ദുൽഖറിന്റെയും പുതിയ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ചർച്ചയമാവുക ആണ്. അടുത്തതായി തീയേറ്ററുകളിൽ എത്തുന്ന ദുൽഖർ ചിത്രമാണ് സല്യൂട്ട്. മമ്മൂട്ടി ആകട്ടെ സിബിഐ സീരിയസിലെ അഞ്ചാം ചിത്രത്തിന്റെ ചിത്രീകരണത്തിൽ ആണ്.
കഴിഞ്ഞ ദിവസം സിബിഐ അഞ്ചാം ഭാഗത്തിന്റെ ഒരു സ്റ്റിൽ ഒഫീഷ്യൽ ആയി പുറത്തുവന്നിരുന്നു. ഇപ്പോളിതാ ഇതേ രീതിയിൽ സല്യൂട്ടിന്റെ ഒരു സ്റ്റില്ലും പുറത്തുവന്നിരിക്കുന്നു. ‘ഈ ഐഡിയ സീനിയറിൽ നിന്ന് അടിച്ചു മാറ്റിയത്’ എന്ന ഹാഷ്ടാഗ് നൽകിയാണ് ദുൽഖർ ഈ ചിത്രം പങ്കുവെച്ചിരിക്കുന്നത്.
Aravind Karunakaran. Sub Inspector. Fist Clencher. Bullet rider. Crime Solver. Conflicted Brother. @SaluteMovie2021#Salute #StoleThisIdeaFromSenior #GotYoback #comininhot🔥 pic.twitter.com/nMZR43wqcS
— Dulquer Salmaan (@dulQuer) January 9, 2022
സേതുരാമയ്യർ സ്റ്റയിൽ പോലെ കൈ പിന്നിൽ കെട്ടിയ ദുൽഖറിന്റെ കഥാപാത്രത്തെ ആണ് ചിത്രത്തിൽ കാണാൻ കഴിയുന്നത്. എന്നാൽ മുഷ്ടി ചുരുട്ടി ലേശം കലിപ്പിൽ ഉയർന്ന റാങ്കിലുള്ള ഓഫിസറിന് മുന്നിൽ നിൽക്കുകയാണ് ഈ സ്റ്റില്ലിൽ ദുൽഖറിന്റെ കഥാപാത്രം.
റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്യുന്ന സല്യൂട്ടിന് തിരക്കഥ ഒരുക്കിയത് ബോബി-സഞ്ജയ് ടീം ആണ്. ദുൽഖറിന്റെ നിർമ്മാണ കമ്പനി വേഫാറർ ഫിലിംസ് ആണ് ചിത്രം നിർമ്മിക്കുന്നത്.