സിബിഐ 5ന് തുടക്കമായി, ആരാധകർക്ക് ആവേശവും; ചിത്രീകരണം ഒറ്റ ഷെഡ്യൂളിൽ…

മമ്മൂട്ടിയുടെ പ്രശസ്‌തമായ സിബിഐ സീരിയസിൽ അഞ്ചാമത് ആയി ഒരു ചിത്രം ഇറങ്ങും എന്ന് വർഷങ്ങളായി കേൾക്കുന്ന വാർത്ത ആണ്. ഇപ്പോളിതാ അത് യാഥാർഥ്യം ആയിരിക്കുക ആണ്.
സിബിഐ അഞ്ചാം പതിപ്പിന്റെ പൂജ ഇന്ന് (നവംബർ 29) നടന്നിരിക്കുക ആണ്. സിനിമയുടെ ചിത്രീകരണവും ആരംഭിച്ചുണ്ട്. സിനിമയുടെ പൂജാ ചിത്രങ്ങൾ മമ്മൂട്ടി സോഷ്യൽ മീഡിയയിൽ പങ്കുവെക്കുകയും ചെയ്തിട്ടുണ്ട്.
സിബിഐ സീരിയസിലെ മുൻ ചിത്രങ്ങൾ പോലെ കെ മധു സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത് എസ് എൻ സ്വാമി ആണ്. എറണാകുളം, തിരുവനന്തപുരം, ന്യൂഡൽഹി, ഹൈദരാബാദ് എന്നിവിടങ്ങളിലായി ഒറ്റ ഷെഡ്യൂളിൽ ചിത്രീകരണം പൂർത്തിയാകും എന്നാണ് റിപ്പോർട്ട്.

സേതുരാമയ്യർ സിബിഐ എന്ന ജനപ്രിയ കഥാപാത്രമായി ഒരിക്കൽകൂടി മമ്മൂട്ടി എത്തുന്നത് ആരാധകരിൽ ആവേശം ഉണ്ടാക്കും എന്നതിൽ ഒരു സംശയവുമില്ല. അത് കൊണ്ട് സോഷ്യൽ മീഡിയയും സിബിഐ സീരിയസിലെ പുതിയ ചിത്രത്തിന്റെ ഓരോ വാർത്തകൾക്കും ആയി കാത്തിരിക്കുക ആണ്. നിമിഷങ്ങൾക്കകം തന്നെ ആരാധകർ ഫ്ളക്സുകൾ വരെ സ്ഥാപിച്ചു ആണ് സ്വീകരണം നൽകിയത്.
താര നിരയിൽ രമേഷ് പിഷാരടി, ദിലീഷ് പോത്തന്‍, സൗബിന്‍ ഷാഹിര്‍, ആശ ശരത്ത്, മാളവിക മേനോൻ എന്നിവർ ഉണ്ടാകും. മുൻ ചിത്രങ്ങളിൽ നിന്നുള്ള താരങ്ങളിൽ സായ് കുമാർ ഈ ചിത്രത്തിന്റെ ഭാഗം ആകും. ചാക്കോ എന്ന പ്രധാന വേഷം കൈകാരം ചെയ്ത മുകേഷ് ചിത്രത്തിന്റെ ഭാഗം ആണോ എന്നതിൽ ഒരു സ്ഥിരീകരണം വന്നിട്ടില്ല.
ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത് അഖില്‍ ജോര്‍ജാണ്. സംഗീതം ജേക്‌സ് ബിജോയ് ഒരുക്കും. വസ്ത്രാലങ്കാരം സ്റ്റെഫി സേവ്യർ. സ്വര്‍ഗ്ഗചിത്രയുടെ ബാനറില്‍ സ്വര്‍ഗ്ഗചിത്ര അപ്പച്ചനാണ് ഈ ചിത്രം നിര്‍മിക്കുന്നത്. വർഷങ്ങൾക്ക് ശേഷം നിർമ്മാണ രംഗത്തേക്കുള്ള അദ്ദേഹത്തിന്റെ തിരിച്ചു വരവ് കൂടിയാണ് ഈ ചിത്രം.