in , ,

“ഇടകലർന്ന് സ്വപ്നവും യാഥാർത്ഥ്യവും”; മിസ്റ്ററി ത്രില്ലർ ‘റോയ്’ ഒടിടിയിൽ സ്‌ട്രീമിംഗ്‌ ആരംഭിച്ചു…

“ഇടകലർന്ന് സ്വപ്നവും യാഥാർത്ഥ്യവും”; മിസ്റ്ററി ത്രില്ലർ ‘റോയ്’ ഒടിടിയിൽ സ്‌ട്രീമിംഗ്‌ ആരംഭിച്ചു…

സുരാജ് വെഞ്ഞാറമൂട് നായകനാകുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘റോയ്’. സൈക്കോളജിക്കൽ മിസ്റ്ററി ത്രില്ലർ വിഭാഗത്തിൽ ഉൾപ്പെടുത്താവുന്ന ഈ ചിത്രം ചാപ്റ്റർ, അരികിൽ ഒരാൾ, വൈ എന്നീ ചിത്രങ്ങൾ ഒരുക്കിയ സുനിൽ എബ്രഹാം ആണ് സംവിധാനം ചെയ്തിരിക്കുന്നത്. സുരാജ് വെഞ്ഞാറമൂടിന് ഒപ്പം ഷൈൻ യോം ചാക്കോ, സിജ റോസ് എന്നിവർ ആണ് പ്രധാന വേഷങ്ങളിൽ എത്തുന്നത്. ഒടിടി റിലീസ് പ്രഖ്യാപിച്ച് ദിവസങ്ങൾക്ക് മുൻപ് ഈ ചിത്രത്തിന്റെ ട്രെയിലർ നിർമ്മാതാക്കൾ പുറത്തിറക്കിയിരുന്നു. ഈ ചിത്രമിപ്പോൾ ഒടിടിയിൽ റിലീസ് ആയിരിക്കുക ആണ്. ഒടിടി പ്ലാറ്റഫോമായ സോണി ലിവിൽ ആണ് ചിത്രം സ്‌ട്രീം ചെയ്യുന്നത്. ഇന്ന് പുലർച്ചയോടെ ആണ് ചിത്രം സോണി ലിവിൽ ലഭ്യമായത്.

സ്വപ്നങ്ങളും യാഥാർത്ഥ്യവും തമ്മിൽ വേർതിരിച്ചറിയാൻ കഴിയാത്ത റോയ് എന്ന നായക കഥാപാത്രത്തെ ആണ് ചിത്രത്തില്‍ സുരാജ് അവതരിപ്പിക്കുന്നത്. പൂർണ്ണഹൃദയത്തോടെ അംഗീകരിക്കുകയും സ്നേഹിക്കുകയും ചെയ്യുന്ന ഭാര്യ ടീനയൊഴികെ മറ്റാരുമായും ഏതെങ്കിലും തരത്തിലുള്ള ബന്ധം നിലനിർത്താൻ റോയ് ബുദ്ധിമുട്ടുന്നു. തന്റെ ഭർത്താവിന്റെ സ്വപ്നങ്ങളിൽ നിന്നുള്ള സൂചനകൾ പിന്തുടർന്ന് ടീന ഒരു മുതിർന്ന എഴുത്തുകാരനെ തിരയുന്നതിനിടയിൽ കാണാതാവുമ്പോൾ, ഭാര്യയെ കണ്ടെത്തി സുരക്ഷിതസ്ഥാനത്ത് എത്തിക്കേണ്ട ചുമതല റോയിലേക്ക് എത്തുക ആണ്. ചിത്രത്തിന്‍റെ ട്രെയിലര്‍:

ഒടിടിയിലും തരംഗമാവാൻ ‘ജയ ജയ ജയ ജയ ഹേ’; റിലീസ് തീയതി ഇതാ…

ബോക്സ് ഓഫീസിൽ തീ പടർത്താൻ കാപ്പ; ട്രെയിലറും റിലീസ് തീയതിയും പുറത്ത്…