പത്ത് മിനിറ്റ് കൊണ്ട് ‘ഇത്തിക്കര പക്കി’ ആകാമെന്ന് മോഹൻലാൽ സമ്മതിച്ചു, റോഷൻ ആൻഡ്രൂസ് പറയുന്നു
വലിയ തയ്യാറെടുപ്പുകൾ ആണ് ബിഗ് ബജറ്റ് ചിത്രം കായംകുളം കൊച്ചുണ്ണിയ്ക്ക് വേണ്ടി അണിയറപ്രവർത്തകർ നടത്തിയത്. ഈ തയ്യാറെടുപ്പുകളുടെ വിവരങ്ങൾ പുറത്തുവന്നതും മലയാള സിനിമാ ലോകം തന്നെ ഞെട്ടിയിരിക്കുക ആണ്. നിവിൻ പൊളി കൊച്ചുണ്ണി ആയെത്തുന്ന ചിത്രം റോഷൻ ആൻഡ്രൂസ് ആണ് സംവിധാനം ചെയ്യുന്നത്. പ്രേക്ഷകർ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രത്തിലെ മറ്റൊരു കഥാപാത്രം ആണ് മോഹന്‍ലാല്‍ അവതരിപ്പിക്കുന്ന ഇത്തിക്കര പക്കി. ഇതിനെ കുറിച്ച് അടുത്തയിടെ ഒരു ഇന്റർവ്യൂവിൽ റോഷൻ ആൻഡ്രൂസ് കുറച്ചു വിവരങ്ങൾ വെളിപ്പെടുത്തി.
കഥയുടെ പത്ത് മിനിറ്റ് കേട്ടപ്പോള്‍ തന്നെ ‘ഇത്തിക്കര പക്കി’ ആകാമെന്ന് മോഹൻലാൽ സമ്മതിച്ചു, റോഷൻ ആൻഡ്രൂസ് പറയുന്നു. പിന്നീടുള്ള വെല്ലുവിളി ഈ കഥാപാത്രത്തിന്‍റെ വസ്ത്രധാരണ രീതിയും ലുക്കും ആയിരുന്നു. ബാഹുബലിയിൽ ജോലി ചെയ്ത സനത്ത് അയച്ചു തന്നെ ഡിസൈനുകളിൽ നിന്ന് രണ്ടെണ്ണം തിരഞ്ഞെടുത്തു.
മുണ്ട് വേഷത്തിൽ ഉള്ള ആദ്യത്തെ ഡിസൈൻ ആയിരുന്നു ടീമിലെ 99 ശതമാനം ആളുകൾക്കും ഇഷ്ടമായത്. റോഷൻ ആൻഡ്രൂസ് മാത്രം ഇപ്പോൾ കാണുന്ന ഡിസൈനൊപ്പം പോയാൽ മതി എന്ന് ആഗ്രഹിച്ചത്. പിന്നീട് മോഹൻലാൽ ഇതേവേഷത്തിൽ സെറ്റിൽ എത്തിയപ്പോൾ കയ്യടിയോടെ ആണ് സെറ്റിലുള്ളവർ സ്വീകരിച്ചത്. ആ തീരുമാനം എടുത്തതിൽ അഭിമാനം കൊണ്ട നിമിഷമായിരുന്നു എന്ന് റോഷൻ പറയുന്നു.
ഈ വേഷം തിരഞ്ഞെടുക്കാനുള്ള കാരണം റോഷൻ പറയുന്നത് ഇങ്ങനെ: മോഹൻലാലിനെയും ഇത്തിക്കര പക്കിയെയും മുണ്ട് വേഷത്തില്‍ കണ്ടു കഴിഞ്ഞു. പുതുമയേറിയത് വേണം. പലരിൽ നിന്നും വസ്ത്രങ്ങൾ ഒക്കെ മോഷ്ടിക്കുകയും അത് ഉപയോഗിക്കുകയും ചെയ്യുന്ന ആളാണ് പക്കി. ചെയിൻ, കത്തികൾ അടക്കമുള്ള ആയുധങ്ങളും കൂടെ കൊണ്ട് നടക്കും. ഇവയൊക്കെ കൊണ്ടുനടക്കാൻ മുണ്ട് അപ്രായോഗികമാണ്. കുതിര സവാരിക്കും മരങ്ങളിൽ നിന്ന് ചാടുവാനും ഒക്കെ പ്രായോഗികം ഇപ്പോൾ ഉള്ള വേഷം തന്നെ എന്ന് റോഷൻ പറയുന്നു.