രോഷ്നി ദിനകറിന്‍റെ ‘2 സ്ട്രോക്ക്’; ടൈറ്റിൽ പോസ്റ്റർ മഞ്ജു വാര്യർ പുറത്തിറക്കി…

0

രോഷ്നി ദിനകറിന്‍റെ ‘2 സ്ട്രോക്ക്’; ടൈറ്റിൽ പോസ്റ്റർ മഞ്ജു വാര്യർ പുറത്തിറക്കി…

രോഷ്നി ദിനകർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്‍റെ ടൈറ്റിൽ പുറത്തു വിട്ടു. ദിനകർ ഒ വിയും രോഷ്നി ദിനകറൂം ചേർന്ന് രോഷ്നി പ്രൊഡക്ഷൻസിന്റെ ബാനറിൽ നിർമ്മിക്കുന്ന ചിത്രത്തിന്‍റെ ടൈറ്റിൽ ‘2 സ്ട്രോക്ക്’ എന്നാണ്.

മലയാളത്തിന്‍റെ ലേഡി സൂപ്പർസ്റ്റാർ മഞ്ജു വാര്യർ ആണ് ഫേസ്ബുക് പേജിലൂടെ ചിത്രത്തിന്‍റെ ടൈറ്റിൽ വെളിപ്പെടുത്തി കൊണ്ട് ടൈറ്റിൽ പോസ്റ്റർ പുറത്തിറക്കിയത്. ടൈറ്റിൽ പോസ്റ്റർ കാണാം:

ശ്രീനാഥ് ഭാസി, അമിത് ചക്കാലക്കൽ, ഷെബൻ ബെൻസെൻ എന്നിവർ ആണ് ചിത്രത്തിൽ പ്രധാനവേഷങ്ങൾ കൈകാരം ചെയ്യുന്നത്. ഈ ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത് ബാബു വല്ലാർപാടം ആണ്. വിനോദ് പെരുമാൾ ക്യാമറ കൈകാരം ചെയ്യുന്നു. റേസ് കൊറിയോഗ്രാഫി സി ഡി ജിനൻ ഒരുക്കും. സാം സി എസ് ആണ് സംഗീത സംവിധായകൻ.

ഈ ചിത്രത്തിന്‍റെ ചിത്രീകരണം ഉടൻ ആരംഭിക്കും എന്നാണ് അണിയറപ്രവർത്തകർ നൽകുന്ന വിവരം.