in , ,

“അയാൾ ഇവിടെ വെറുതെ വന്നേക്കുന്നത് അല്ല”; നിഗൂഢത ബാക്കിയാക്കി ത്രസിപ്പിച്ച് ‘റോഷാക്ക്’ ട്രെയിലർ…

“അയാൾ ഇവിടെ വെറുതെ വന്നേക്കുന്നത് അല്ല”; നിഗൂഢത ബാക്കിയാക്കി ത്രസിപ്പിച്ച് ‘റോഷാക്ക്’ ട്രെയിലർ…

മമ്മൂട്ടി നായകനാകുന്ന ത്രില്ലർ ചിത്രമായ ‘റോഷാക്ക്’ ആരാധകരും പ്രേക്ഷകരും വളരെ വലിയ പ്രതീക്ഷ കൽപ്പിക്കുന്ന ചിത്രമാണ്. നിസാം ബഷീർ സംവിധാനം ചെയ്യുന്ന ഈ മമ്മൂട്ടി ചിത്രത്തിന്റെ ടൈറ്റിലും പോസ്റ്ററുകളും എല്ലാം പ്രേക്ഷകരെ വളരെയധികം ചിത്രത്തിലേക്ക് ആകർഷിക്കുന്നുണ്ട്. ഇപ്പോളിതാ മമ്മൂട്ടിയുടെ പിറന്നാൾ ആഘോഷത്തിന്റെ ഭാഗമായി ചിത്രത്തിന്റെ ട്രെയിലർ നിർമ്മാതാക്കൾ പുറത്തുവിട്ടിരിക്കുക ആണ്. ദുൽഖർ സൽമാന്റെ യൂട്യൂബ് ചാനലിൽ കൂടെ ആണ് ട്രെയിലർ റിലീസ് ചെയ്തത്.

1 മിനിറ്റ് 33 സെക്കൻഡ് ദൈർഘ്യമുള്ള ട്രെയിലർ വളരെയധികം ത്രില്ലിങ്ങ് ആയാണ് ഒരുക്കിയിരിക്കുന്നത്. ലുക്ക് ആന്റണി എന്നാണ് മമ്മൂട്ടിയുടെ കഥാപാത്രത്തിന്റെ പേര്. ദുബായിൽ ബിസിനസ് ഉള്ളൊരു യൂകെ സിറ്റിസെൻ എന്ന വിവരണമാണ് ചിത്രത്തിന്റെ ട്രെയിലറിൽ ഈ കഥാപാത്രത്തിന് നൽകുന്നത്. വളരെയധികം നിഗൂഢത നിറഞ്ഞൊരു കഥാപാത്രമാണ് മമ്മൂട്ടി അവതരിപ്പിക്കുക എന്ന് വ്യക്തം. ട്രെയിലർ കാണാം:

വിസ്മയ കാഴ്ചകളുമായി മണിരത്‌നത്തിന്റെ ‘പൊന്നിയിൻ സെൽവൻ’ ട്രെയിലർ എത്തി…

തിരുവോണ ദിനത്തിൽ ‘ഹനുമാൻ ഗിയർ’ പ്രഖ്യാപിച്ച് ഫഹദ് ഫാസിൽ…