in

തിരുവോണ ദിനത്തിൽ ‘ഹനുമാൻ ഗിയർ’ പ്രഖ്യാപിച്ച് ഫഹദ് ഫാസിൽ…

തിരുവോണ ദിനത്തിൽ ‘ഹനുമാൻ ഗിയർ’ പ്രഖ്യാപിച്ച് ഫഹദ് ഫാസിൽ…

തിരുവോണ ദിനത്തിൽ പുതിയ ചിത്രം പ്രഖ്യാപിച്ചിരിക്കുക ആണ് മലയത്തിന്റെ പ്രിയ താരമായ ഫഹദ് ഫാസിൽ. ‘ഹനുമാൻ ഗിയർ’ എന്ന ടൈറ്റിൽ ആണ് താരത്തിന്റെ പുതിയ ചിത്രത്തിന് നൽകിയിരിക്കുന്നത്. തമിഴ് സിനിമയിലെ പ്രമുഖ നിർമ്മാണ കമ്പനിയായ സൂപ്പർ ഗുഡ് ഫിലിംസ് ആണ് ചിത്രം നിർമ്മിക്കുന്നത്. ആർ ബി ചൗധരിയുടെ ഉടമസ്ഥയിലുള്ള സൂപ്പർ ഗുഡ് ഫിലിംസിന്റെ 96 മത്തെ ചിത്രമാണ് ഇത്. സുധീഷ് ശങ്കർ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.

ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഫഹദ് ഫാസിൽ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്. സോഷ്യൽ മീഡിയയിൽ തരംഗമായ ബിനോ ജോസിന്റെ മഡ് ട്രാക്ക് റേസിങ്ങിനെ ഓർമ്മപ്പെടുത്തുന്നുണ്ട് പോസ്റ്റർ. ചിത്രത്തിന്റെ ഇതിവൃത്തം ഇത് തന്നെ ആകാം എന്നാണ് ലഭിക്കുന്ന സൂചന. ടോപ്പ് ഗിയർ എന്ന ടൈറ്റിൽ ചിത്രത്തിന്റെ ഇംഗ്ലീഷ് പോസ്റ്ററിന് നൽകിയിട്ടുണ്ട്. രണ്ട് ഭാഷകളിലുള്ള പോസ്റ്ററുകൾ ആണ് സൂപ്പർ ഗുഡ് ഫിലിംസ് പുറത്തിറക്കിയിരിക്കുന്നത്. ഷൂട്ട് ഉടൻ തന്നെ ആരംഭിക്കും എന്ന വിവരവും നിർമ്മാതാക്കൾ ട്വീറ്റ് ചെയ്തിട്ടുണ്ട്. പോസ്റ്റർ കാണാം:

എട്ട് വർഷങ്ങൾക്ക് ശേഷമാണ് മലയാളത്തിൽ ഒരു ചിത്രം സൂപ്പർ ഗുഡ് ഫിലിംസ് നിർമ്മിക്കുന്നത്. സുധീഷ് ശങ്കർ തന്നെ സംവിധാനം ചെയ്ത ദിലീപ് ചിത്രമായ വില്ലാളി വീരൻ ആയിരുന്നു സൂപ്പർ ഗുഡ് ഫിലിംസിന്റെ അവസാന മലയാള ചിത്രം. 2005ൽ പുറത്തിറങ്ങിയ കീർത്തി ചക്ര എന്ന സൂപ്പർ ഹിറ്റ് മോഹൻലാൽ ചിത്രമായിരുന്നു ഇതിന് മുൻപ് സൂപ്പർ ഗുഡ് ഫിലിംസ് നിർമ്മിച്ച മലയാള ചിത്രം.

“അയാൾ ഇവിടെ വെറുതെ വന്നേക്കുന്നത് അല്ല”; നിഗൂഢത ബാക്കിയാക്കി ത്രസിപ്പിച്ച് ‘റോഷാക്ക്’ ട്രെയിലർ…

സൂപ്പർതാരങ്ങളുടെ ഏറ്റുമുട്ടലിന്‍റെ ആവേശവുമായി ബോളിവുഡിന്റെ ‘വിക്രം വേദ’ ട്രെയിലർ…