മെഗാസ്റ്റാറിന്റെ ‘റോഷാക്ക്’ ഇനി ഒടിടിയിലേക്ക്; സ്പെഷ്യല് ട്രെയിലർ പുറത്ത്…
ഒരേപോലെ മികച്ച നിരൂപ പ്രശംസകളും പ്രേക്ഷക പ്രതികരണങ്ങളും നേടിയ മമ്മൂട്ടി ചിത്രമായ ‘റോഷാക്ക്’ ഒടിടി റിലീസിന് തയ്യാറെടുക്കുക ആണ്. ചിത്രം ഡിസ്നി+ ഹോട്ട്സ്റ്റാറിൽ ആണ് സ്ട്രീം ചെയ്യുക. നവംബർ 11ന് ആണ് റിലീസ്. നിസാം ബഷീർ സംവിധാനം ചെയ്ത ഈ ചിത്രത്തിന്റെ ട്രെയിലറും ഹോട്ട്സ്റ്റാർ റിലീസ് ചെയ്തിട്ടുണ്ട്. മുൻപിറങ്ങിയ ട്രെയിലറിൽ നിന്ന് ചില വ്യത്യാസങ്ങളോടെ ആണ് പുതിയ ട്രെയിലർ എത്തിയിരിക്കുന്നത്. തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലും ട്രെയിലർ പുറത്തുവന്നിട്ടുണ്ട്. തിയേറ്റർ റിലീസ് ആയി 1 മാസം പിന്നിടുമ്പോൾ ആണ് ചിത്രത്തിന്റെ ഒടിടി റിലീസ് പ്രഖ്യാപിച്ചിരിക്കുന്നത്. ഒക്ടോബർ 7ന് ആയിരുന്നു ചിത്രം തീയേറ്ററുകളിൽ എത്തിയത്.
മമ്മൂട്ടിയുടെ പുതിയ പ്രൊഡക്ഷൻ ഹൗസ് ആയ മമ്മൂട്ടി കമ്പനിയുടെ ആദ്യ തിയേറ്റർ റിലീസ് ചിത്രം എന്ന പ്രത്യേകതയോടെ ആയിരുന്നു സമീർ അബ്ദുൾ തിരക്കഥ രചിച്ച റോഷാക്ക് റിലീസ് ആയത്. ചിത്രം ബോക്സ് ഓഫീസിൽ മികച്ച കളക്ഷൻ നേടുകയും ചെയ്തിരുന്നു. മമ്മൂട്ടിയുടെയും മറ്റ് താരങ്ങളുടെയും പ്രകടനങ്ങൾ മുതൽ സംവിധാനം, ആഖ്യാന ശൈലി, ഛായാഗ്രഹണം, സംഗീതം, സംഘട്ടന രംഗങ്ങൾ തുടങ്ങി നിരവധി സാങ്കേതിക വിഭാഗങ്ങളിൽ ഉൾപ്പെടെ ചിത്രം നിരൂപക പ്രശംസ നേടി മമ്മൂട്ടി കമ്പനിയ്ക്ക് മികച്ച തുടക്കം തന്നെ സമ്മാനിച്ചു. തുടങ്ങിയവർ ആയിരുന്നു ചിത്രത്തിന്റെ തരനിരയിൽ മമ്മൂട്ടിക്ക് ഒപ്പം അണിനിരന്നത്. ട്രെയിലർ: