in

കാത്തിരിപ്പ് അവസാനിപ്പിച്ച് ‘രോമാഞ്ചം’ ഒടിടിയിൽ എത്തി…

കാത്തിരിപ്പ് അവസാനിപ്പിച്ച് ‘രോമാഞ്ചം’ ഒടിടിയിൽ എത്തി…

ഈ വർഷത്തെ മലയാളത്തിന്റെ ഏറ്റവും വലിയ ഹിറ്റ് ചിത്രമായ ‘രോമാഞ്ചം’ ഇനി പ്രേക്ഷകർക്ക് ഒടിടിയിൽ കാണാം. സൗബിൻ ഷാഹിർ നായകനായ ഈ ഹൊറർ കോമഡി ചിത്രം ഡിസ്നി+ ഹോട്ട്സ്റ്റാറിൽ ആണ് റിലീസ് ആയിരിക്കുന്നത്. ഫെബ്രുവരി 3ന് തിയേറ്ററുകളിൽ എത്തിയ ഈ ചിത്രം നവാഗതനായ ജിത്തു മാധവൻ ആണ് സംവിധാനം ചെയ്തത്. ബോക്സോഫീസിൽ നിന്ന് വൻ കളക്ഷൻ നേടിയ ചിത്രം 50 കോടി ക്ലബ്ബിലും ഇടം നേടിയിരുന്നു.

ഒരു യഥാർത്ഥ കഥയെ അടിസ്ഥാനമാക്കി ഒരുക്കിയ ഈ ചിത്രം ബാംഗ്ലൂരിൽ താമസിക്കുന്ന ഒരു കൂട്ടം യുവാക്കളെ ചുറ്റിപ്പറ്റിയുള്ളത് ആണ്. ഓജോ ബോർഡ് ഉപയോഗിച്ച് ആത്മാവിനെ വിളിക്കാൻ യുവാക്കൾ ശ്രമിക്കുകയും പിന്നീട് അതിൽ നിന്നുണ്ടാകുന്ന കുഴപ്പങ്ങളും ആണ് രോമാഞ്ചം സിനിമയിൽ കാണാൻ കഴിയുക. മോളിവുഡിലെ മികച്ച ഹൊറർ കോമഡി ചിത്രങ്ങളിൽ ഒന്ന് എന്ന വിശേഷണം ആണ് ചിത്രത്തിന് പ്രേക്ഷകരിൽ നിന്നും നിരൂപകരിൽ നിന്ന് ഒരുപോലെ ലഭിച്ചത്.

അർജുൻ അശോകൻ, സൗബിൻ ഷാഹിർ, ചെമ്പൻ വിനോദ് ജോസ്, സജിൻ ഗോപു, സിജു സണ്ണി തുടങ്ങിയ താരങ്ങൾ ആണ് ചിത്രത്തിൽ വിവിധ കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ചിത്രത്തിന്റെ മറ്റൊരു പ്രധാന ആകർഷണം സുഷിൻ ശ്യാം ഒരുക്കിയ സംഗീതം ആയിരുന്നു. സാനു താഹിർ ആണ് ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്. കിരൺ ദാസ് ആണ് എഡിറ്റർ. ട്രെയിലർ:

റിലീസിന് മുന്നോടിയായി ‘കൊറോണ പേപ്പേഴ്സി’ന്റെ പുതിയ ട്രെയിലർ പുറത്ത്…

“വെടിയേറ്റ് പുഷ്പ, ഇളകി മറിഞ്ഞ് ജനം”; ഹൈപ്പ് കൊടുമുടി കയറ്റി സ്‌പെഷ്യൽ വീഡിയോ പുറത്ത്…