in

മമ്മൂട്ടി കമ്പനിയുടെ ‘കണ്ണൂർ സ്ക്വാഡ്’ വരുന്നു; ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്…

മമ്മൂട്ടി കമ്പനിയുടെ ‘കണ്ണൂർ സ്ക്വാഡ്’ വരുന്നു; ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്…

മമ്മൂട്ടിയുടെ പ്രൊഡക്ഷൻ ഹൗസ് ആയ മമ്മൂട്ടി കമ്പനി നിർമ്മിക്കുന്ന നാലാമത്തെ ചിത്രത്തിന്റെ ടൈറ്റിലും ഫസ്റ്റ് ലുക്കും പുറത്തുവിട്ടു. മമ്മൂട്ടിയെ നായകനാക്കി നവാഗതനായ റോബി വർഗീസ് രാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ടൈറ്റിൽ ‘കണ്ണൂർ സ്ക്വാഡ്’ എന്നാണ്. മുൻപ് ഒരു തമിഴ് മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ഈ ടൈറ്റിൽ മമ്മൂട്ടി സൂചിപ്പിച്ചിരുന്നു പിന്നീട് ചിത്രത്തിന്റെ ടൈറ്റിൽ മാറ്റം വരുന്നു എന്ന് അഭ്യൂഹങ്ങൾ നിറഞ്ഞിരുന്നു. എന്നാൽ ‘കണ്ണൂർ സ്ക്വാഡ്’ എന്ന ടൈറ്റിൽ തന്നെയാണ് ഇപ്പോൾ ഔദ്യോഗികമായി നിർമ്മാതാക്കൾ പുറത്തുവിട്ടിരിക്കുന്നത്. പോലീസ് ആയാണ് ചിത്രത്തിൽ മമ്മൂട്ടി എത്തുന്നത്.

മുഹമ്മദ് ഷാഫി ആണ് ചിത്രത്തിന് കഥ ഒരുക്കിയിരിക്കുന്നത്. നടൻ റോണി ഡേവിഡ് രാജും മുഹമ്മദ് ഷാഫിയും ചേർന്നാണ് തിരക്കഥ രചിച്ചത്. ഛായാഗ്രഹണം മുഹമ്മദ് റാഹിൽ നിർവഹിക്കുന്ന ചിത്രത്തിന് സുഷിന് ശ്യാം ആണ് സംഗീതം ഒരുക്കുന്നത്. പ്രവീൺ പ്രഭാകർ ആണ് എഡിറ്റർ. മമ്മൂട്ടി കമ്പനിയുടെ മുൻ ചിത്രങ്ങളെ പോലെ ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസ് തന്നെയാണ് ഈ ചിത്രവും കേരളത്തിലെ തിയേറ്ററുകളിൽ എത്തിക്കുക. റോഷാക്ക്, നൻപകൽ നേരത്ത് മയക്കം, കാതൽ ദ് കോർ എന്നിവയാണ് മമ്മൂട്ടി കമ്പനിയുടെ മറ്റ് ചിത്രങ്ങൾ. ഫസ്റ്റ് ലുക്ക്:

50 കോടി ക്ലബിൽ ‘രോമാഞ്ചം’; ഇത് പ്രേക്ഷകരും ആഗ്രഹിച്ച മഹാ വിജയം…

മണിക്കൂറുകൾക്കകം മെഗാസ്റ്ററിന്റെ ‘വാൾട്ടയർ വീരയ്യ’ ഒടിടിയിൽ എത്തും; ട്രെയിലർ…