കുഞ്ഞാലിയുടെ ഉദയം ഇങ്ങനെ; ആവേശകരമായ ലൊക്കേഷൻ വീഡിയോ…

0

കുഞ്ഞാലിയുടെ ഉദയം ഇങ്ങനെ; ആവേശകരമായ ലൊക്കേഷൻ വീഡിയോ…

മലയാള സിനിമ ഇന്നേ വരെ കാണാത്ത ദൃശ്യ വിരുന്ന് ആണ് മോഹൻലാൽ ചിത്രമായ മരക്കാർ പ്രേക്ഷകർക്ക് സമ്മാനിച്ചത്. എങ്ങനെ ഇതൊക്കെ സാദ്യമായി എന്നത് പ്രേക്ഷകർ അറിയാൻ ആഗ്രഹിക്കുന്ന കാര്യമാണ്. ഇപ്പോളിതാ ചെറുത് എങ്കിലും മരക്കാർ സെറ്റിൽ നിന്നുള്ള ദൃശ്യങ്ങൾ സൈന വീഡിയോസ് പുറത്തുവിട്ടിരിക്കുന്നു.

ഈ വീഡിയോയിൽ മോഹൻലാലിന്റെയും പ്രണവിന്റെയും ഉൾപ്പെടെയുള്ള ആക്ഷനുകൾ, കപ്പൽ യുദ്ധം തുടങ്ങിയ രംഗങ്ങളുടെ ചിത്രീകരണം മിന്നി മായുന്നുണ്ട്. വീഡിയോ കാണാം:

പ്രിയദർശന്റെ സംവിധാനത്തിൽ ഒരുങ്ങിയ ഈ ചിത്രം ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ ആണ് നിർമ്മിച്ചത്. ഡിസംബർ 2ന് വേൾഡ് വൈഡ് ആയി റിലീസ് ചെയ്ത ചിത്രം റെക്കോർഡ് ഇനിഷ്യൽ സ്വന്തമാക്കിയിരുന്നു.

900 ലധികം ഫാൻസ് ഷോകളോടെ പ്രദർശനം ആരംഭിച്ച ചിത്രത്തിന് തുടക്കത്തിൽ സമ്മിശ്രപ്രതികരണങ്ങൾ ആയിരുന്നു ലഭിച്ചത്. ശേഷം കുടുംബ പ്രേക്ഷകരിൽ നിന്ന് മികച്ച പ്രതികരണങ്ങളോടെ ചിത്രം മുന്നേറുക ആണ് ഉണ്ടായത്.