in

കേശു തിയേറ്ററിലേക്കില്ല, റിലീസ് ഒടിടിയിൽ; മോഷൻ പോസ്റ്റർ പുറത്ത്…

കേശു തിയേറ്ററിലേക്കില്ല, റിലീസ് ഒടിടിയിൽ; മോഷൻ പോസ്റ്റർ പുറത്ത്…

കേശു ഈ വീടിന്റെ നാഥൻ എന്ന ദിലീപ് ചിത്രം റിലീസിന് ഒരുങ്ങുക ആണ്. നാദിർഷ ആണ് ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. മുൻപ് ഈ ചിത്രം ഒടിടി റിലീസ് ആണെന്ന് അഭ്യൂഹങ്ങൾ വന്നിരുന്നു എങ്കിലും ഇപ്പോൾ അക്കാര്യത്തിൽ ഒരു സ്ഥിരീകരണം വന്നിരിക്കുക ആണ്.

ചിത്രം ഒടിടി പ്ലാറ്റ്ഫോമായ ഹോട്ട്സ്റ്റാറിൽ റിലീസ് ചെയ്യും എന്ന് ഔദ്യോഗിക സ്ഥിരീകരണം വന്നിരിക്കുന്നു. ചിത്രത്തിന്റെ മോഷൻ പോസ്റ്ററും ഇന്ന് പുറത്തുവന്നിട്ടുണ്ട്.

കിടുംബസമേതം ഒരു ടൂറിസ്റ്റ് ബസിൽ യാത്ര ചെയ്യുന്ന കേശുവിനെയും കുടുംബത്തെയും ആണ് ഈ മോഷൻ പോസ്റ്ററിൽ അവതരിപ്പിച്ചിരിക്കുന്നത്. മോഷൻ പോസ്റ്റർ കാണാം:

ഒടിടി റിലീസ് ആണെന്ന് ഉറപ്പിച്ചെങ്കിലും റിലീസ് തീയതി അണിയറപ്രവർത്തകർ പുറത്തുവിട്ടിട്ടില്ല. ഉടനെ റിലീസ് ഉണ്ടാവും എന്നാണ് സൂചന. നാദിർഷയുടെ സംവിധാനത്തിൽ ഒരുങ്ങുന്ന ഈ ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത് സജീവ് പാഴൂർ ആണ്.

ചിത്രത്തിൽ ദിലീപ് വീണ്ടും വ്യത്യസ്തമായ ഒരു മെയ്ക്ക് ഓവറിൽ എത്തുന്നത് മുൻപേ തന്നെ ശ്രദ്ധനേടിയിരുന്നു. രണ്ട് വ്യത്യസ്ത ഗെറ്റപ്പുകളിൽ ദിലീപ് എത്തും എന്നാണ് റിപ്പോർട്ട്. ഉർവശി ആണ് ചിത്രത്തിൽ നായികയായി എത്തുന്നത്. കുടുംബ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ചിത്രം നർമ്മതിന് പ്രാധാന്യം കൊടുക്കുന്ന കഥയാണ് പറയുന്നത്.

സിദ്ധിഖ്, ഹരിശ്രീ അശോകൻ, കലാഭവൻ ഷാജോൺ, അനുശ്രീ, സ്വാസിക, സലീംകുമാർ, ഹരീഷ് കണാരൻ, ജാഫർ ഇടുക്കി, ശ്രീജിത്ത് രവി, കോട്ടയം നസീർ, ഗണപതി തുടങ്ങിയവർ ചിത്രത്തിൽ മറ്റ്‌ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

അനിൽ നായർ ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിക്കുന്നത് നാദിർഷ തന്നെയാണ്.

സൂപ്പർതാരങ്ങളുടെ തീപ്പൊരി പ്രകടനം; ആർആർആർ ട്രെയിലർ..

കുഞ്ഞാലിയുടെ ഉദയം ഇങ്ങനെ; ആവേശകരമായ ലൊക്കേഷൻ വീഡിയോ…