in

രതിപുഷ്പം: 80കളുടെ ഡിസ്ക്കോയ്ക്ക് ട്രിബ്യൂറ്റ് ഒരുക്കിയ ഭീഷ്മ ഗാനം സൂപ്പർഹിറ്റ്…

രതിപുഷ്പം: 80കളുടെ ഡിസ്ക്കോയ്ക്ക് ട്രിബ്യൂറ്റ് ഒരുക്കിയ ഭീഷ്മ ഗാനം സൂപ്പർഹിറ്റ്…

അമൽ നീരദിന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന ഭീഷ്മ പർവ്വം സിനിമയിലെ മറ്റൊരു ഗാനം കൂടി പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. മമ്മൂട്ടി നായകനായി എത്തുന്ന ഈ ചിത്രത്തിലെ ‘രതിപുഷ്പം പൂക്കുന്ന യാമം’ എന്ന് തുടങ്ങുന്ന ഗാനത്തിന്റെ ലിറിക്കൽ വീഡിയോ ആണ് റിലീസ് ആയത്.

123മ്യൂസിക്‌സ് ആണ് ഗാനം പുറത്തിറക്കിയത്. സുഷിൻ ശ്യാമിന്റെ സംഗീത്തിൽ ഉണ്ണി മേനോൻ ആണ് ഗാനം ആലപിച്ചത്. ഇന്നലെ വൈകുന്നേരം യൂട്യൂബിൽ എത്തിയ ഗാനം 16 മണിക്കൂർ കൊണ്ട് ഒൻപത് ലക്ഷത്തിലധികം കാഴ്ചക്കാരെ സ്വന്തമാക്കി കഴിഞ്ഞു. വീഡിയോ കാണാം:

ഷൈൻ ടോം ചാക്കോയും ബിഗ് ബോസ് താരം റംസാനും ആണ് ഗാനത്തിൽ നൃത്ത ചുവടുകളുമായി എത്തുന്നത്. ഗാനത്തിന് വരികൾ ഒഴുക്കിയത് വിനായക് ശശികുമാർ ആണ്. 80 കൾക്കും ഡിസ്ക്കോയ്ക്കും ബപ്പി ലാഹിരിയ്ക്കും ട്രിബ്യൂട്ട് എന്ന ക്യാപ്ഷൻ നൽകിയാണ് സംവിധായകൻ അമൽ ഈ ഗാനം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. ഇന്ത്യൻ സിനിമയിൽ സിന്തസൈസ് ചെയ്ത ഡിസ്ക്കോ സംഗീതത്തിന്റെ ഉപയോഗം ജനപ്രിയമാക്കിയ വ്യക്തിയാണ് ഗായകനും കമ്പോസറും റെക്കോർഡ് പ്രൊഡ്യൂസറുമായ ബപ്പി.

അതേ സമയം, ഭീഷ്മ പർവ്വം മാർച്ച് മൂന്നിന് തീയേറ്ററുകളിൽ എത്തും. ചിത്രത്തിന്റെ ഓൺലൈൻ ടിക്കറ്റ് ബുക്കിംഗ് എല്ലായിടത്തും ആരംഭിച്ചു കഴിഞ്ഞു. ഗ്യാങ്സ്റ്റർ ഡ്രാമ ആയി ഒരുങ്ങുന്ന ചിത്രം മമ്മൂട്ടിയുടെ കരിയർ ഹൈപ്പ് ചിത്രമായി ആണ് തീയേറ്ററുകളിൽ എത്തുന്നത്.

ഇൻസ്റ്റാഗ്രാമിൽ 10 മില്യൺ ഫോളോവേഴ്‌സിനെ നേടുന്ന ആദ്യ മലയാള നടനായി ദുൽഖർ…

വര്‍ഷങ്ങള്‍ക്ക് ശേഷം കാക്കി അണിഞ്ഞ് സുരേഷ് ഗോപി; ‘പാപ്പൻ’ സെക്കന്‍റ് ലുക്ക്…