in

ഇൻസ്റ്റാഗ്രാമിൽ 10 മില്യൺ ഫോളോവേഴ്‌സിനെ നേടുന്ന ആദ്യ മലയാള നടനായി ദുൽഖർ…

ഇൻസ്റ്റാഗ്രാമിൽ 10 മില്യൺ ഫോളോവേഴ്‌സിനെ നേടുന്ന ആദ്യ മലയാള നടനായി ദുൽഖർ…

മലയാളത്തിന്റെ യുവതാരം ദുൽഖർ സൽമാൻ മറ്റൊരു റെക്കോർഡ് നേട്ടം സ്വന്തമാക്കിയിരിക്കുക ആണ്. ഇൻസ്റ്റഗ്രാമിൽ 10 മില്യൺ ഫോളോവേഴ്‌സിനെ നേടുന്ന ആദ്യ മലയാള നടൻ എന്ന നേട്ടം ആണ് താരം സ്വന്തമാക്കിയിരിക്കുന്നത്.

യുവതീ യുവാക്കളുടെ ഇടയിൽ ദുൽഖർ സൽമാനുള്ള വൻ ജനപ്രീതിയാണ് താരത്തിന് ഈ റെക്കോർഡ് നേട്ടം സ്വന്തമാക്കാൻ സഹായിച്ചത്. യുവ ജനതയുടെ പ്രിയ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമാണ് ഇൻസ്റ്റാഗ്രാം. ഫെയ്‌സ്ബുക്കിനേക്കാൾ ജനപ്രീതി യുവ ജനതയ്ക്ക് ഇൻസ്റ്റാഗ്രാമിൽ ഉണ്ട്.

മലയാളത്തിന്റെ മറ്റ് നടന്മാരുടെ ഫോളോവേഴ്‌സിന്റെ എണ്ണം ഇങ്ങനെ: ടോവിനോ തോമസിന് 6.5 മില്യൺ, പൃഥ്വിരാജിന് 4.5 മില്യൺ, മോഹൻലാലിന് 4.4 മില്യൺ, അജു വർഗീസ് 3.1 മില്യൺ, മമ്മൂട്ടി 3 മില്യൺ, നീരജ് മാധവ് 2.4 മില്യൺ എന്നിങ്ങനെ ആണ്.

കഴിഞ്ഞ മാസം ഇൻസ്റ്റഗ്രാമിൽ 15 മില്യൺ ഫോളോവേഴ്‌സിനെ നേടുന്ന ആദ്യ തെന്നിന്ത്യൻ താരമായി അല്ലു അർജ്ജുൻ മാറിയിരുന്നു. നിലവിൽ 17.3 മില്യൺ ഫോളോവേഴ്‌സ് ഉണ്ട് അല്ലുവിന്. തൊട്ട് പിറകെ 14.6 മില്യൺ ഫോളോവേഴ്‌സുമായി വിജയ് ദേവരകൊണ്ടയും ഉണ്ട്. മഹേഷ് ബാബുവിന് 7.9 മില്യൺ ഫോളോവേഴ്‌സ് ആണ് ഉള്ളത്.

മദ്യപിച്ചു എത്തിയത് അല്ല, ഷൈനെ ട്രോളുന്നതിന് മുൻപ് അറിയണം ഇക്കാര്യങ്ങൾ…

രതിപുഷ്പം: 80കളുടെ ഡിസ്ക്കോയ്ക്ക് ട്രിബ്യൂറ്റ് ഒരുക്കിയ ഭീഷ്മ ഗാനം സൂപ്പർഹിറ്റ്…