in

വര്‍ഷങ്ങള്‍ക്ക് ശേഷം കാക്കി അണിഞ്ഞ് സുരേഷ് ഗോപി; ‘പാപ്പൻ’ സെക്കന്‍റ് ലുക്ക്…

വര്‍ഷങ്ങള്‍ക്ക് ശേഷം കാക്കി അണിഞ്ഞ് സുരേഷ് ഗോപി; ‘പാപ്പൻ’ സെക്കന്‍റ് ലുക്ക്…

ആക്ഷൻ സൂപ്പർ സ്റ്റാർ സുരേഷ് ഗോപി വീണ്ടും പോലീസ് വേഷത്തിൽ കാണുവാൻ ഒരുപാട് ആഗ്രഹിക്കുന്നുണ്ട് ആരാധകരും സിനിമാ പ്രേക്ഷകരും. അദ്ദേഹത്തിന്റെ ഏറ്റവും പുതിയ ചിത്രം പാപ്പനിൽ അത് യാഥാർഥ്യം ആകും എന്നതിന് ഉറപ്പ് നൽകുക ആണ് അണിയറപ്രവർത്തകർ ഇപ്പോൾ. പാപ്പന്റെ സെക്കന്‍റ് ലുക്ക് പോസ്റ്ററിൽ പോലീസ് വേഷത്തിൽ ആണ് സുരേഷ് ഗോപി എത്തിയിരിക്കുന്നത്.

വര്‍ഷങ്ങള്‍ക്ക് ശേഷം കാക്കി അണിഞ്ഞ് സുരേഷ് ഗോപി എത്തുന്നത് വലിയ ആവേശം തീര്‍ക്കും എന്നത് തീര്‍ച്ച. ജോഷി ഒരുക്കുന്ന ഈ ചിത്രത്തിൽ ‘എബ്രഹാം മാത്യൂസ് മാത്തന്‍’ എന്ന കഥാപാത്രമായി ആണ് മലയാളത്തിന്‍റെ പ്രിയ താരം സുരേഷ് ഗോപി എത്തുന്നത്. സുരേഷ് ഗോപിയുടെ 252-ാം ചിത്രമായി ആണ് ചിത്രം ഒരുങ്ങുന്നത്. സെക്കന്‍റ് ലുക്ക്‌ പോസ്റ്റര്‍ കാണാം:

മുന്‍പ് ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക്‌ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നു. പോലീസ് വേഷത്തില്‍ താരം എത്തുക ഫ്ലാഷ് ബാക്ക് സീനുകളില്‍ ആകും എന്നാണ് സൂചന. മകന്‍ ഗോകുല്‍ സുരേഷ് ആദ്യമായി സുരേഷ് ഗോപിയ്ക്ക് ഒപ്പം അഭിനയിക്കുന്ന ചിത്രം എന്ന പ്രത്യേകതയും പാപ്പന് ഉണ്ട്. നൈല ഉഷ, ആശ ശരത്, നീത പിള്ള, ഷമ്മി തിലകൻ, കനിഹ, ചന്ദുനാഥ്, വിജയരാഘവൻ, ടിനി ടോം എന്നിവര്‍ ആണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.

ഡേവിഡ് കാച്ചപ്പിള്ളി പ്രൊഡക്‌ഷൻസിന്‍റെയും ഇഫാർ മീഡിയയുടെയും ബാനറുകളില്‍ ഡേവിഡ് കാച്ചപ്പിള്ളിയും റാഫി മതിരയുംചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ആര്‍ ജെ ഷാന്‍ ആണ് തിരക്കഥ രചിച്ചത്. അജയ് ഡേവിഡ് കാച്ചപ്പിള്ളി ആണ് ഛായാഗ്രഹണം നിര്‍വഹിച്ചത്. ക്രിയേറ്റീവ് ഡയറക്ടർ ആയി ജോഷിയുടെ മകന്‍ അഭിലാഷ് ജോഷി ഈ ചിത്രത്തിന്‍റെ ഭാഗമാകുന്നു. ശ്യാം ശശിധരൻ ആണ് എഡിറ്റർ. സംഗീതം ജേക്സ് ബിജോയ് ഒരുക്കുന്നു.

രതിപുഷ്പം: 80കളുടെ ഡിസ്ക്കോയ്ക്ക് ട്രിബ്യൂറ്റ് ഒരുക്കിയ ഭീഷ്മ ഗാനം സൂപ്പർഹിറ്റ്…

ധനുഷിന്‍റെ ആക്ഷൻ ത്രില്ലർ ‘മാരൻ’ മലയാളത്തിലും; ട്രെയിലർ എത്തി…