in

‘ബ്രോ ഡാഡി’ സെറ്റിൽ പൃഥ്വിരാജിനൊപ്പം റാണ ദഗ്ഗുബാട്ടി…

‘ബ്രോ ഡാഡി’ സെറ്റിൽ പൃഥ്വിരാജിനൊപ്പം റാണ ദഗ്ഗുബാട്ടി…

മലയാള സിനിമയിൽ ചരിത്ര വിജയം കൊയ്ത ലൂസിഫർ എന്ന ചിത്രത്തിന് ശേഷം മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് ഒരുക്കുന്ന ചിത്രമാണ് ‘ബ്രോ ഡാഡി’. ഒടിടി റിലീസ് ആയി പ്രഖ്യാപിച്ച ഈ ചിത്രം ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ ആണ് നിർമ്മിക്കുന്നത്.

ഇപ്പോളിതാ ചിത്രത്തിന്റെ സെറ്റിൽ നിന്നുള്ള ഒരു ചിത്രം പൃഥ്വിരാജ് സോഷ്യയോ മീഡിയയിൽ പങ്കുവെച്ചത് വൈറൽ ആയിരിക്കുക ആണ്. ബാഹുബലിയിലെ വില്ലൻ വേഷം കൈകാരം ചെയ്ത റാണ ദഗ്ഗുബാട്ടിയ്ക്ക് ഒപ്പമുള്ള ചിത്രമാണ് പൃഥ്വിരാജ് പുറത്തുവിട്ടത്.

മാസങ്ങൾക്ക് മുൻപ് എടുത്ത ഈ ചിത്രം പങ്കുവെച്ചു കൊണ്ട് പൃഥ്വിരാജ് കുറിച്ചത് ഇങ്ങനെ: ‘ബ്രോ ഡാഡി സെറ്റിൽ ഡാനിയൽ ശേഖർ, കോശി കുര്യനെ കാണാൻ എത്തിയപ്പോൾ.’

അയ്യപ്പനും കോശിയും എന്ന ചിത്രത്തിൽ പൃഥ്വിരാജ് അവതരിപ്പിച്ച കഥാപാത്രമാണ് കോശി കുര്യൻ. ഇത് തെലുങ്കിൽ റീമേയ്ക്ക് ചെയ്‌ത് എത്തുമ്പോൾ ആ കഥാപാത്രത്തിന്റെ പേര് ഡാനിയൽ ശേഖർ എന്നാണ്. ഇത് അവതരിപ്പിക്കുന്നത് റാണ ദഗ്ഗുബാട്ടിയും. ബിജു മേനോൻ അവതരിപ്പിച്ച കഥാപാത്രം തെലുങ്കിൽ പവൻ കല്യാൺ ആണ് അവതരിപ്പിക്കുന്നത്. ഭീംല നായിക്ക് എന്നാണ് ചിത്രത്തിന്റെ പേര്.

ബ്രോ ഡാഡിയിൽ റാണ ഉണ്ടാവുമോ എന്ന് ആരാധകർക്ക് ഇടയിൽ ഒരു അഭ്യൂഹം ഉണ്ടായിയെങ്കിലും ഇതൊരു ലൊക്കേഷൻ വിസിറ്റ് മാത്രം ആണെന്ന സൂചന ആണ് ലഭിക്കുന്നത്.

‘മരക്കാർ’ ഒന്നാമൻ; ടോപ്പ് 5 ലിസ്റ്റിൽ മോഹൻലാൽ-ദുൽഖർ-നിവിൻ ചിത്രങ്ങൾ മാത്രം…

വ്യത്യസ്ത ലുക്കിൽ ഫഹദ്; അല്ലു അർജുന്റെ ‘പുഷ്പ’ ട്രെയിലർ…