‘മരക്കാർ’ ഒന്നാമൻ; ടോപ്പ് 5 ലിസ്റ്റിൽ മോഹൻലാൽ-ദുൽഖർ-നിവിൻ ചിത്രങ്ങൾ മാത്രം…

0

‘മരക്കാർ’ ഒന്നാമൻ; ടോപ്പ് 5 ലിസ്റ്റിൽ മോഹൻലാൽ-ദുൽഖർ-നിവിൻ ചിത്രങ്ങൾ മാത്രം…

ബോക്സ് ഓഫീസിൽ മോഹൻലാൽ സ്ഥാപിക്കുന്ന റെക്കോർഡുകൾ മറ്റ് താരങ്ങൾ മറികടക്കുക എന്നത് വളരെ അപൂര്‍വ്വമായി മാത്രം സംഭവിക്കുന്ന ഒരു കാര്യമാണ്. 2018ലും 2021ലും ഇത് സംഭവിച്ചു. രണ്ട് യുവതാരങ്ങളിലൂടെ ആദ്യ ദിന വേൾഡ് വൈഡ് കളക്ഷനിൽ റെക്കോർഡ് നേട്ടം. നിവിൻ പോളിയും ദുൽഖർ സൽമാനും ആണ് ആ യുവതാരങ്ങൾ.

നിലവിൽ ആദ്യ ദിന വേൾഡ് വൈഡ് കളക്ഷൻ ടോപ്പ് 5 ലിസ്റ്റിൽ സൂപ്പർതാരം മോഹൻലാലിന്റെയും യുവതരങ്ങളായ ദുൽഖറിന്റെയും നിവിന്റെയും ചിത്രങ്ങൾ മാത്രം ആണ് സ്ഥാനം കണ്ടെത്താൻ കഴിഞ്ഞത്.

2018ൽ കായംകുളം കൊച്ചുണ്ണിയിലൂടെ നിവിൻ ഈ റെക്കോർഡ് സ്വന്തമാക്കിയത്. 9.2 കോടി ആയിരുന്നു കായംകുളം കൊച്ചുണ്ണിയുടെ ആദ്യ ദിന വേൾഡ് വൈഡ് കളക്ഷൻ. മോഹൻലാൽ അതിഥി വേഷത്തിൽ എത്തിയത് സിനിമയ്ക്ക് വലിയ ഹൈപ്പ് ഉണ്ടാകാനും കളക്ഷൻ നേടാനും സഹായകമായി. ഈ ചിത്രത്തിന് 5ആം സ്ഥാനം ആണ് നിലവിലെ ലിസ്റ്റിൽ ഉള്ളത്. അതേ വർഷം തന്നെ ഡിസംബറിൽ ഒടിയൻ എന്ന ചിത്രത്തിലൂടെ 18.1 കോടി നേടി മോഹൻലാൽ ഈ റെക്കോർഡ് മറികടന്നു.

ഇപ്പോളിതാ സമാന രീതിയിൽ ചരിത്രം അവർത്തിച്ചിരിക്കുക ആണ്. കഴിഞ്ഞ മാസം ആയിരുന്നു 19 കോടി ആദ്യ ദിന വേൾഡ് വൈഡ് കളക്ഷൻ നേടി മോഹൻലാൽ ചിത്രം ഒടിയനെ ദുൽഖർ സൽമാൻ ചിത്രം കുറുപ്പ് മറികടന്നത്. ദിവസങ്ങൾക്ക് ശേഷം ഇപ്പോളിതാ മരക്കാർ എന്ന മോഹൻലാൽ ചിത്രം ഈ റെക്കോർഡും തിരിച്ചു പിടിച്ചിരിക്കുന്നു. 20.1 കോടി നേടിയാണ് ഈ റെക്കോർഡ് മരക്കാർ സ്വന്തമാക്കിയത്.

മറ്റൊരു പ്രത്യേകത, ആദ്യ ദിന വേൾഡ് വൈഡ് കളക്ഷനിൽ ടോപ്പ് 5ൽ നാല് ചിത്രങ്ങളിലും മോഹൻലാൽ സാന്നിധ്യം ഉണ്ട് എന്നതിൽ ആണ്. മൂന്ന് ചിത്രങ്ങളിൽ നായകൻ ആയും ഒരു ചിത്രത്തിൽ അതിഥി വേഷത്തിലും ആണ് മോഹൻലാൽ എത്തിയത്. ഒന്നും മൂന്നും നാലും സ്ഥാനങ്ങളിൽ ആണ് മോഹൻലാൽ നായകനായ മൂന്ന് ചിത്രങ്ങൾ സ്ഥാനം പിടിച്ചത്.

ഒന്നും മൂന്നും നാലും സ്ഥാനത്ത് യഥാക്രമം മരക്കാർ, ഒടിയൻ, ലൂസിഫർ എന്നീ ചിത്രങ്ങളും രണ്ടാം സ്ഥാനത്ത് ദുൽഖർ സൽമാൻ ചിത്രം കുറുപ്പും അഞ്ചാം സ്ഥാനത്ത് മോഹൻലാൽ അതിഥി വേഷത്തിൽ എത്തിയ നിവിൻ പോളി ചിത്രം കായംകുളം കൊച്ചുണ്ണിയും ഇടം കണ്ടെത്തി.

ടോപ്പ് 5: ആദ്യ ദിന ബോക്സ് ഓഫീസ് കളക്ഷൻ

  1. മരക്കാർ 20.1 കോടി
  2. കുറുപ്പ് 19 കോടി
  3. ഒടിയൻ 18.1 കോടി
  4. ലൂസിഫർ 14.8 കോടി
  5. കായംകുളം കൊച്ചുണ്ണി 9.2 കോടി