അനിഴം തിരുന്നാൾ മാർത്താണ്ഡ വർമയായി റാണ ദഗുബതി മലയാള സിനിമയിൽ എത്തുന്നു!

0

അനിഴം തിരുന്നാൾ മാർത്താണ്ഡ വർമയായി റാണ ദഗുബതി മലയാള സിനിമയിൽ എത്തുന്നു!

ബാഹുബലിയിലെ വില്ലൻ വേഷത്തിലൂടെ ഇന്ത്യൻ മുഴുവൻ പ്രശസ്തനായ തെലുങ്കു നടൻ ആണ് റാണ ദഗുബതി. ബോളിവുഡ് ചിത്രങ്ങളും തമിഴ് ചിത്രങ്ങളും അഭിനയിച്ചിട്ടുള്ള റാണ ഇത് വരെ ഒരു മലയാള ചിത്രത്തിന്റെ ഭാഗം ആയിട്ടില്ല. ഇപ്പോഴിതാ ഒരു ബ്രഹ്മാണ്ഡ ചിത്രത്തിന്റെ ഭാഗം ആയി റാണ ദഗുബതി മലയാളത്തിൽ എത്തുകയാണ്. കെ മധു സംവിധാനം ചെയ്യാൻ പോകുന്ന ബ്രഹ്മാണ്ഡ ചരിത്ര സിനിമയായ അനിഴം തിരുന്നാൾ മാർത്താണ്ഡ വർമ്മ- ദി കിംഗ് ഓഫ് ട്രാവൻകൂർ എന്ന ചിത്രത്തിലെ നായക വേഷം അവതരിപ്പിച്ചു കൊണ്ടാണ് റാണ മലയാളത്തിൽ എത്തുന്നത്.

രണ്ടു ഭാഗങ്ങൾ ആയി ആണ് ഈ ചരിത്ര സിനിമ ഒരുക്കുന്നത്. ഇതിന്റെ രണ്ടാം ഭാഗത്തിൽ തിരുവിതാകൂറിലെ തന്നെ മറ്റൊരു വലിയ രാജാവിന്റെ കഥയാണ് പറയുന്നത്. അതിൽ അഭിനയിക്കാൻ പോകുന്നത് മലയാളത്തിൽ നിന്നുള്ള ഒരു വലിയ താരം ആണെന്നാണ് സൂചന. സെവൻ ആർട്സിന്റെ ബാനറിൽ മോഹൻ നിർമ്മിക്കാൻ പോകുന്ന ഈ ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത് റോബിൻ തിരുമലയാണ്. സെവൻ ആർട്സ് മോഹനൊപ്പം ഇന്ത്യൻ സിനിമയിലെ ചില വമ്പൻ നിർമ്മാതാക്കളും ഈ ചിത്രവുമായി സഹകരിക്കും. പ്രീ-പ്രൊഡക്ഷൻ ജോലികൾ ഇപ്പോൾ പുരോഗമിച്ചു കൊണ്ടിരിക്കുന്ന ഈ ചിത്രം വരുന്ന ഓഗസ്റ്റ് മാസത്തിൽ ചിത്രീകരണം ആരംഭിക്കും എന്നാണ് സൂചനകൾ പറയുന്നത്.

റാണ ദഗുബതി തന്നെ തന്‍റെ ട്വിറ്റർ അക്കൗണ്ടിലൂടെയാണ് ഈ വാർത്ത പുറത്തു വിട്ടത്. നേരത്തെ സംവിധായകൻ കെ മധുവും ഈ പ്രോജെക്ടിനെ കുറിച്ച് മാധ്യമങ്ങളോട് സംസാരിച്ചിരുന്നു . ഇന്ത്യയിൽ നിന്നും വിദേശത്തു നിന്നമുള്ള നടീനടന്മാരും സാങ്കേതിക പ്രവർത്തകരും ഈ ചിത്രത്തിന്റെ ഭാഗമാകും. ഈ ചിത്രത്തിന് മുൻപ് മമ്മൂട്ടിയെ നായകൻ ആക്കി ഒരു സി ബി ഐ ഡയറി കുറിപ്പിന്റെ അഞ്ചാം ഭാഗം ചെയ്യാൻ ഉള്ള ആലോചനയിൽ ആണ് കെ മധു.

മലയാള സിനിമയിൽ ചരിത്ര പ്രാധാന്യം ഉള്ള ബ്രഹ്മാണ്ഡ ചിത്രങ്ങളുടെ കാലമാണ് വരാനിരിക്കുന്നത്. മോഹൻലാൽ നായകൻ ആകുന്ന ബ്രഹ്മാണ്ഡ ചിത്രം രണ്ടാമൂഴം, പൃഥ്വിരാജിന്‍റെ കർണൻ, മമ്മൂട്ടിയുടെ മാമാങ്കം, കുഞ്ഞാലി മരക്കാർ, മോഹൻലാലിനെ വെച്ച് പ്രിയദർശൻ പ്ലാൻ ചെയ്യുന്ന കുഞ്ഞാലി മരക്കാർ, പൃഥ്വിരാജിനെ നായകനാക്കി വിജി തമ്പി പ്ലാൻ ചെയ്യുന്ന വേലുത്തമ്പി ദളവ, ടോവിനോ തോമസിന്റെ ചെങ്ങഴി നമ്പ്യാർ, നിവിൻ പോളിയുടെ കായംകുളം കൊച്ചുണ്ണി, കൈരളി എന്നിവയും മലയാളത്തിൽ നിന്ന് വരുന്ന വമ്പൻ ചിത്രങ്ങൾ ആണ്.

 

 

LEAVE A REPLY

Please enter your comment!
Please enter your name here