in

പത്താമത്തെ സ്റ്റേറ്റ് അവാർഡുമായി മോഹൻലാൽ; ഇത്തവണ അവാർഡ് ആന്ധ്രാ സംസ്ഥാനത്തു നിന്ന്!

പത്താമത്തെ സ്റ്റേറ്റ് അവാർഡുമായി മോഹൻലാൽ; ഇത്തവണ അവാർഡ് ആന്ധ്രാ സംസ്ഥാനത്തു നിന്ന്!

കരിയറിലെ പത്താമത്തെ സ്റ്റേറ്റ് അവാർഡ് ആണ് ഇന്ന് മോഹൻലാലിനെ തേടിയെത്തിയത്. മികച്ച സപ്പോർട്ടിങ് ആക്ടർക്കുള്ള ആന്ധ്ര സംസ്ഥാന സിനിമാ അവാർഡ് ആയ നന്ദി അവാർഡ് ആണ് ജനതാ ഗാരേജ് എന്ന ചിത്രത്തിലെ ഗംഭീര പ്രകടനത്തിന് മോഹൻലാലിന് ലഭിച്ചത്. നൂറു കോടി ക്ലബ്ബിലും ഇടം നേടിയ ഈ കൊരടാല ശിവ ചിത്രത്തിൽ ജൂനിയർ എൻ ടി ആർ – മോഹൻലാൽ ടീം ആണ് പ്രധാന വേഷങ്ങൾ അവതരിപ്പിച്ചത്.

മികച്ച നടനുള്ള കേരളാ സംസ്ഥാന അവാർഡ് ആറു തവണ നേടിയ മോഹൻലാലിന് ഒരു തവണ ഇവിടെ നിന്ന് തന്നെ മികച്ച നടനുള്ള സ്പെഷ്യൽ ജൂറി അവാർഡും രണ്ടു തവണ മികച്ച നിർമ്മാതാവിനുള്ള സംസ്ഥാന അവാർഡും ലഭിച്ചു. ഇപ്പോൾ ആന്ധ്ര സംസ്ഥാന അവാർഡ് കൂടി ആയപ്പോൾ അഭിനയത്തിന് എട്ടു സംസ്ഥാന അവാർഡ് നേടിയ മോഹൻലാൽ ആകെ നേടിയത് പത്തു സംസ്ഥാന അവാർഡുകൾ. മലയാളത്തിൽ ഏറ്റവും കൂടുതൽ സംസ്ഥാന അവാർഡ്‌ നേടിയ നടൻ ആണ് മോഹൻലാൽ.

തെലുങ്കു നാട്ടിൽ ഒരു വമ്പൻ താരം കൂടിയാണ് മോഹൻലാൽ ഇപ്പോൾ. തെലുങ്കു ചിത്രങ്ങളായ മനമന്ത , ജനതാ ഗാരേജ്, മോഹൻലാലിൻറെ മലയാളം ചിത്രങ്ങളായ പുലി മുരുകൻ, ഒപ്പം എന്നിവയുടെ തെലുങ്കു പതിപ്പുകൾ എന്നിവ അവിടെ നേടിയ വമ്പൻ വിജയം ഈ നടനെ തെലുങ്കു നാട്ടിലെ വലിയ താരവും ആക്കി മാറ്റിയിട്ടുണ്ട്. ഇപ്പോൾ മോഹൻലാൽ ചിത്രങ്ങൾക്ക് അവിടെ ലഭിക്കുന്ന സ്വീകാര്യത മലയാള സിനിമയുടെ അതിർത്തി ഭേദിച്ചുള്ള വളർച്ചക്കും കാരണമായി കഴിഞ്ഞു.

അഭിനയത്തിന് നേടിയ നാല് ദേശീയ അവാർഡ് ഉൾപ്പെടെ അഞ്ചു ദേശീയ പുരസ്‌കാരങ്ങളും സ്വന്തമായിട്ടുള്ള മോഹൻലാൽ ദേശീയ- സംസ്ഥാന തലങ്ങളിൽ നിന്ന് മാത്രം നേടിയത് 15 പുരസ്‍കാരങ്ങൾ ആണ്. മലയാള സിനിമയിൽ നിന്ന് ഒരു നടൻ നേടുന്ന ഏറ്റവും കൂടുതൽ അവാർഡുകൾ ആണ് മോഹൻലാൽ കരസ്ഥമാക്കിയത്.

മാർത്താണ്ഡ വർമയായി റാണ ദഗുബതി

അനിഴം തിരുന്നാൾ മാർത്താണ്ഡ വർമയായി റാണ ദഗുബതി മലയാള സിനിമയിൽ എത്തുന്നു!

ആദിയും സ്ട്രീറ്റ് ലൈറ്റ്‌സും

പ്രണവ് മോഹൻലാൽ നേരിടുന്നത് മമ്മൂട്ടിയെ; ജനുവരിയിൽ ആദിയും സ്ട്രീറ്റ് ലൈറ്റ്‌സും നേർക്ക് നേർ?