in

207 സ്‌ക്രീനുകളിൽ ഇന്ത്യക്ക് പുറത്തു രാമലീലയ്ക്ക് വമ്പൻ റിലീസ്

207 സ്‌ക്രീനുകളിൽ ഇന്ത്യക്ക് പുറത്തു രാമലീലയ്ക്ക് വമ്പൻ റിലീസ്

മോളിവുഡ് ബോക്സ് ഓഫീസിൽ വിജയക്കൊടി പാറിച്ച രാമലീല വിദേശ രാജ്യങ്ങളിലും ഇന്നുമുതല്‍ പോരാട്ടത്തിന് ഇറങ്ങുന്നു. 270 ഓളം സ്‌ക്രീനുകളിൽ ആണ് രാമലീലയ്ക്കു വിദേശരാജ്യങ്ങളിൽ വൈഡ് റിലീസ്.

നവാഗതനായ അരുൺ ഗോപി സംവിധാനം ചെയ്ത രാമലീല ഒരുപാട് പ്രതിസന്ധികൾ തരണം ചെയ്തു ആണ് തിയേറ്ററുകളിൽ എത്തിയത്. എന്നാൽ ചിത്രം മികച്ച അഭിപ്രായം നേടുകയും പ്രേക്ഷകർ ഇരു കൈയും നീട്ടി സ്വീകരിക്കുകയും ചെയ്തതോടു കൂടി ബോക്സ് ഓഫീസിൽ മിന്നും പ്രകടനം കാഴ്ചവെച്ചു മുന്നേറി. ജനപ്രിയ നായകൻ ദിലീപ് നായകനായ ഈ ചിത്രം താരത്തിന്റെ കരിയറിലെ ഏറ്റവും വലിയ വിജയത്തിലേക്ക് ആണ് ഇപ്പോൾ കുതിക്കുന്നത്‌.

യൂഎഇ അടങ്ങിയ ജിസിസി കൂടാതെ യൂഎസ്, യൂ കെ, ഇറ്റലി, സിംഗപ്പൂർ, ഓസ്ട്രിയ, അയർലൻഡ്, സ്വിറ്റ്സർലൻഡ്, കാനഡ തുടങ്ങിയ രാജ്യങ്ങളിൽ ആണ് രാമലീലയുടെ റിലീസ്.

പുലിമുരുകൻ എന്ന മലയാളത്തിന്റെ എക്കാലത്തെയും വലിയ വിജയ ചിത്രത്തിന് ശേഷം ടോമിച്ചൻ മുളകുപാടം നിര്‍മിച്ച ഈ ചിത്രം ഇപ്പോഴും കേരളത്തിലെ പ്രധാന റിലീസ് കേന്ദ്രങ്ങളിൽ പ്രദർശനം തുടരുകയാണ്.

മിസ്‌കിൻ

വില്ലനെയും മോഹൻലാലിനെയും പ്രശംസിച്ചു തമിഴ് സംവിധായകൻ മിസ്‌കിൻ; വില്ലൻ നാളെ എത്തുന്നു

മോഹൻലാലിനായി വില്ലൻ ടൈറ്റിൽ സോങ് പാടി തെലുഗ് നായിക റാഷി ഖന്ന