മോഹൻലാലിനായി വില്ലൻ ടൈറ്റിൽ സോങ് പാടി തെലുഗ് നായിക റാഷി ഖന്ന
കാത്തിരിപ്പിനൊടുവിൽ വില്ലൻ നാളെ തീയേറ്ററുകളിൽ എത്തുകയാണ്. ഈ മോഹൻലാൽ ചിത്രത്തിലൂടെ കുറച്ചു അന്യഭാഷാ താരങ്ങളും മലയാളത്തിൽ അരങ്ങേറ്റം നടത്തുന്നു. തെലുഗ് നായിക റാഷി ഖന്ന ആണ് അന്യഭാഷയിൽ നിന്ന് എത്തുന്ന ഒരു താരം. പക്ഷെ റാഷി ഖന്ന ഇവിടെ നടി ആയി മാത്രമല്ല അരങ്ങേറ്റം നടത്തുന്നത് എന്നത് ശ്രദ്ധേയമാണ്.
സൂപ്പർ താരം മോഹൻലാലിന്റെ ഈ ചിത്രത്തിൽ ഗായിക ആയി കൂടി റാഷി ഖന്ന അരങ്ങേറ്റം കുറിക്കുന്നു. ചിത്രത്തിനായി റാഷി പാടിയത് വില്ലന്റെ ടൈറ്റിൽ സോങ് തന്നെ ആണ്!
റാഷി ഖന്നയും നിരഞ്ച് സുരേഷും ചേർന്നാണ് വില്ലന്റെ പ്രോമോ സോങ് ആലപിച്ചിരിക്കുന്നത്. ഇതാദ്യമായല്ല റാഷി ഖന്ന ഗായിക ആവുന്നത്. മുൻപ് തെലുഗ് ചിത്രത്തിൽ റാഷി ഗാനം ആലപിച്ചിട്ടുണ്ട്.
റാഷി ഖന്നയെ കൂടാതെ വിശാൽ, ശ്രീകാന്ത്, ഹൻസിക തുടങ്ങിയ അന്യഭാഷാ താരങ്ങളും വില്ലനിലൂടെ മലയാള സിനിമയിൽ എത്തുന്നു.
ബി ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്യുന്ന വില്ലൻ നിർമിച്ചിരിക്കുന്നത് റോക്ക് ലൈൻ വെങ്കിടേഷ് ആണ്. മലയാളത്തിലെ എക്കാലത്തെയും ഏറ്റവും വലിയ റിലീസ് ആയി വില്ലൻ നാളെ തീയേറ്ററുകളിൽ എത്തും.
ഈ ബിഗ് ബജറ്റ് ക്രൈം ത്രില്ലറിനായി ആകാംഷയോടെ മലയാള സിനിമാ ലോകം കാത്തിരിക്കിമ്പോൾ ആരാധകർ വില്ലനെ വരവേൽക്കുന്നത് റെക്കോർഡ് ഫാൻസ് ഷോകളുമായി ആണ്.
വില്ലന്‍ മ്യൂസിക് റിവ്യൂ വായിക്കാം