നെറ്റ്ഫ്ലിക്സിൽ ഡിസംബർ 24ന് ഉച്ചയ്ക്ക് 1.30 മുതൽ മിന്നൽ അടിക്കും…
പ്രേക്ഷകർ വളരെ ആകാംഷയോടെ കാത്തിരിക്കുന്ന സൂപ്പർ ഹീറോ ചിത്രം മിന്നൽ മുരളി നവംബർ 24ന് ആണ് നെറ്റ്ഫ്ലിക്സിൽ പുറത്തിറങ്ങുന്നത്. ടോവിനോ തോമസിനെ നായകനാക്കി ബേസിൽ ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രം മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ, ഇംഗ്ളീഷ് എന്നീ ആറ് ഭാഷകളിൽ ആണ് പ്രദർശിപ്പിക്കുക. ഇപ്പോളിതാ ചിത്രം നെറ്റ്ഫ്ലിക്സിൽ ലഭ്യമാകുന്ന സമയത്തെ കുറിച്ച് ഔദ്യോഗിക പ്രഖ്യാപനം വന്നിരിക്കുന്നു.
ഡിസംബർ 24ന് ഇന്ത്യൻ സമയം ഉച്ചയ്ക്ക് 1.30ന് ആണ് മിന്നൽ മുരളിയുടെ പ്രീമിയർ ഷോ ആരംഭിക്കുന്നത്. ഈ സമയം മുതൽ നെറ്റ്ഫ്ലിക്സിൽ ചിത്രം ലഭ്യമായി തുടങ്ങും. വളരെ മികച്ച രീതിയിൽ ഉള്ള പ്രൊമോഷനുകൾ ആണ് ചിത്രത്തിന് നെറ്റ്ഫ്ലിക്‌സ് നടത്തുന്നത്.
Brace yourselves !! Minnal Murali will premiere on December 24th at 1:30PM Indian Standard Time⚡️! #Netflix #MinnalMurali⚡️ pic.twitter.com/d2fSIRQDzo
— Tovino Thomas (@ttovino) December 22, 2021
ചിത്രത്തിന്റെ വേൾഡ് പ്രീമിയർ ഷോ മുംബൈയിൽ ജിയോ മാമി ഫിലിം ഫെസ്റ്റിവലിൽ നടന്നിരുന്നു. മികച്ച അഭിപ്രായങ്ങൾ ആണ് ചിത്രത്തിന് ലഭിച്ചത്. കുഞ്ഞിരാമായണം, ഗോദ എന്നീ ചിത്രങ്ങൾക്ക് ശേഷം ബേസിൽ ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രമാണ് മിന്നൽ മുരളി.
ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത് സംവിധായകൻ എന്ന നിലയിലും ശ്രദ്ധേയനായ സമീര്‍ താഹിറാണ്. അരുണ്‍ എ ആര്‍, ജസ്റ്റിന്‍ മാത്യുസ് എന്നിവർ ആണ് ചിത്രത്തിന് കഥ, തിരക്കഥ, സംഭാഷണം എഴുതിയത്. മനു മന്‍ജിത് ഗാന രചന നിർവഹിച്ച ചിത്രത്തിന്റെ സംഗീതം വിഭാഗം കൈകാര്യം ചെയ്തത് ഷാന്‍ റഹ്‌മാന്‍, സുഷില്‍ ശ്യാം എന്നിവർ ആണ്.