in , ,

വീണ്ടും അസുര താണ്ഡവവുമായി ധനുഷ്; എ ആർ റഹ്മാൻ മാജിക്കുമായി രായനിലെ ആദ്യ ഗാനം പുറത്ത്…

വീണ്ടും അസുര താണ്ഡവവുമായി ധനുഷ്; എ ആർ റഹ്മാൻ മാജിക്കുമായി രായനിലെ ആദ്യ ഗാനം പുറത്ത്…

തമിഴ് സൂപ്പർ താരം ധനുഷ് നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് രായൻ. സംവിധായകനായും നടനായും ധനുഷ് എത്തുന്ന ഈ ബിഗ് ബഡ്ജറ്റ് ചിത്രം ജൂൺ പതിമൂന്നിനാണ് ആഗോള റീലിസായി എത്തുന്നത്. ഇപ്പോഴിതാ ഈ ഈ ചിത്രത്തിലെ ആദ്യ ഗാനവും റിലീസ് ചെയ്തിരിക്കുകയാണ് അണിയറ പ്രവർത്തകർ. അടങ്കാത്ത അസുരൻ എന്ന വരികളോട് കൂടിയ ഗാനത്തിന്റെ ലിറിക് വീഡിയോയാണ് ഇപ്പോൾ പുറത്ത് വിട്ടിരിക്കുന്നത്.

സംഗീത മാന്ത്രികൻ എ ആർ റഹ്മാൻ ഈണം നൽകിയ ഈ ഗാനം ആലപിച്ചിരിക്കുന്നത് എ ആർ റഹ്മാൻ, ധനുഷ് എന്നിവർ ചേർന്നാണ്. ധനുഷ് തന്നെയാണ് ഈ ഗാനം രചിച്ചിരിക്കുന്നതും. ധനുഷ് വമ്പൻ മേക്കോവറിലെത്തുന്ന ഈ ചിത്രത്തിൽ മലയാളി താരം അപർണ്ണ ബാലമുരളിയാണ് നായികയായി അഭിനയിച്ചിരിക്കുന്നത്. രായനില്‍ അവസരം നല്‍കിയതിന് നന്ദി പറഞ്ഞു കൊണ്ട് ഈ ചിത്രത്തിലെ തന്റെ ലുക്ക് അപർണ്ണ പുറത്ത് വിട്ടത് പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു.

നിത്യ മേനോൻ, കാളിദാസ് ജയറാം, സുന്ദീപ് കിഷൻ, വരലക്ഷ്‍മി ശരത്‍കുമാര്‍, ദുഷ്‍റ വിജയൻ. എസ് ജെ സൂര്യ, പ്രകാശ് രാജ്, സെല്‍വരാഘവൻ എന്നിവരും നിർണ്ണായക വേഷങ്ങൾ ചെയ്യുന്ന ഈ ചിത്രത്തിന് ഛായാഗ്രാഹണം നിർവഹിച്ചിരിക്കുന്നത് ഓം പ്രകാശാണ്. സൺ പിക്‌ചേഴ്‌സാണ് ഈ ആക്ഷൻ ഡ്രാമ നിർമ്മിച്ചിരിക്കുന്നത്. പ്രസന്ന എഡിറ്റിംഗ് നിർവഹിച്ച ഈ ചിത്രത്തിന് വേണ്ടി നൃത്ത സംവിധാനം ഒരുക്കിയത് പ്രഭുദേവയാണ്.

പീറ്റർ ഹെയ്‌നാണ് ഇതിന്റെ സംഘട്ടന സംവിധായകൻ. എസ് ജെ സൂര്യയാണ് ഈ ചിത്രത്തിലെ നിർണ്ണായകമായ പ്രതിനായക വേഷം ചെയ്തിരിക്കുന്നതെന്ന് വാർത്തകൾ വന്നിരുന്നു. പവർ പാണ്ടി എന്ന ചിത്രത്തിന് ശേഷം ധനുഷ് സംവിധായകനായി എത്തുന്നു എന്നതും രായൻ കാത്തിരിക്കാൻ പ്രേക്ഷകരെ പ്രേരിപ്പിക്കുന്ന വലിയ ഘടകമാണ്.

കരിയറിൽ ഇത് ആദ്യം, ലാൽ ചിത്രത്തിന് സംഗീതം ഒരുക്കാൻ ജേക്ക്സ് ബിജോയ്; L360 ടീമിൻ്റെ അപ്ഡേറ്റ്…

“എന്ത് വന്നാലും ഈ കല്യാണം ഞാൻ നടത്തും”; ചിരി ഉത്സവമായി ‘ഗുരുവായൂരമ്പല നടയിൽ’ ട്രെയിലർ…