in

‘പുഴു’ സംവിധായിക രത്തീനയും മമ്മൂട്ടിയും വീണ്ടും ഒന്നിക്കുന്നു….

‘പുഴു’ സംവിധായിക രത്തീനയും മമ്മൂട്ടിയും വീണ്ടും ഒന്നിക്കുന്നു….

മമ്മൂട്ടിയെ നായകനാക്കി ‘പുഴു’ എന്ന ചിത്രം സംവിധാനം ചെയ്ത് മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ച സംവിധായിക ആണ് രത്തീന. മമ്മൂട്ടിയുടെ വലിയ ആരാധികയായ രത്തീന വീണ്ടും അദ്ദേഹത്തിന് ഒപ്പം ഒരു ചിത്രത്തിനായി ഒന്നിക്കാൻ ഒരുങ്ങുന്നു എന്ന റിപ്പോർട്ട് ആണിപ്പോൾ പുറത്തുവരുന്നത്. ഒടിടിപ്ലേ ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. നിലവിൽ മമ്മൂട്ടിയിപ്പോൾ ബി ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്യുന്ന ബിഗ് ബഡ്‌ജറ്റ്‌ ത്രില്ലർ ചിത്രത്തിന്റെ ഷൂട്ടിങ്ങിൽ ആണ്. ഈ ചിത്രം പൂർത്തിയാക്കിയാൽ അടുത്തതായി മമ്മൂട്ടി ജോയിൻ ചെയ്യുക രത്തീനയുടെ ചിത്രത്തിൽ ആകും എന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

ഇത്തരത്തിൽ ഒരു ചിത്രത്തിനെ പറ്റി രത്തീനയോ മമ്മൂട്ടിയോ ഔദ്യോഗികമായി സ്ഥിരീകരണം നടത്തിയിട്ടില്ല. എന്നാൽ, മമ്മൂട്ടിയെ നായകനാക്കി ചെയ്യേണ്ടിയിരുന്നത് ഒരു ബിഗ് ബഡ്‌ജറ്റ്‌ ചിത്രമായിരുന്നു എന്നും പാൻഡെമിക് സമയത്ത് ചിത്രീകരിക്കാൻ ബുദ്ധിമുട്ട് ആയതിനാൽ ആണ് ‘പുഴു’ എന്ന ചിത്രത്തിലേക്ക് എത്തിയത് എന്ന് രത്തീന വെളിപ്പെടുത്തിയിരുന്നു. ‘ഉണ്ട’, ‘പുഴു’ എന്നീ മമ്മൂട്ടി സിനിമയ്ക്ക് തിരക്കഥ ഒരുക്കിയ ഹർഷാദ് ആണ് ഈ ചിത്രത്തിന് തിരക്കഥ ഒരുക്കിയത് എന്നും സംവിധായിക മുൻപ് പറഞ്ഞിരുന്നു. എന്നാൽ ഇതേ ചിത്രത്തിന് വേണ്ടിയാണോ ഇരുവരും ഒന്നിക്കുന്നത് എന്ന് വ്യക്തമല്ല. വൈകാതെ തന്നെ ഔദ്യോഗികമായി കൂടുതൽ വിവരങ്ങൾ പുറത്തുവരും എന്ന് കരുതാം.

അഞ്ച് ഭാഷകളിൽ ‘പീസ്’, കാർലോസ് ആയി ജോജു; ട്രെയിലർ പുറത്ത്…

മൂന്ന് വർഷങ്ങൾക്ക് ശേഷം ‘റാം’ ചിത്രീകരണം ഇന്ന് പുനരാരംഭിച്ചു..