in ,

ലോറി മുതൽ വെള്ളച്ചാട്ടവും കാടും വരെ ഒറിജിനൽ അല്ല; ‘പുഷ്പ’ വിഎഫ്എക്‌സ് വീഡിയോ…

ലോറി മുതൽ വെള്ളച്ചാട്ടവും കാടും വരെ ഒറിജിനൽ അല്ല; ‘പുഷ്പ’ വിഎഫ്എക്‌സ് വീഡിയോ…

കൊറോണയ്ക്ക് ശേഷം പാൻ ഇന്ത്യൻ തലത്തിൽ ആദ്യത്തെ ഓളം തീർത്ത ചിത്രമാണ് ‘പുഷ്പ’. അല്ലു അർജ്ജുനെ നായകനാക്കി സുകുമാർ ഒരുക്കിയ ചിത്രം ഗാനങ്ങൾ കൊണ്ടും ഡയലോഗുകൾ കൊണ്ടും എല്ലാം ഷോർട്ട് വീഡിയോ പ്ലാറ്റ്ഫോമുകളിലും വമ്പൻ തരംഗം തന്നെ ആണ് സൃഷ്ടിച്ചത്. ചിത്രത്തിലെ ആക്ഷൻ രംഗങ്ങൾ ഒക്കെയും പ്രേക്ഷകർ ആവേശത്തോടെ ആണ് സ്വീകരിച്ചത്. ഇപ്പോളിതാ ചിത്രത്തിലെ ആക്ഷൻ രംഗങ്ങൾ ഉൾപ്പെടെ ഉള്ളവയുടെ വിഎഫ്എക്‌സ് വീഡിയോ പുറത്തുവന്നിരിക്കുക ആണ്.

ചിത്രത്തിന്റെ വിഎഫ്എക്‌സിന് മേൽനോട്ടം വഹിച്ച മകുത വിഷ്വൽ ഇഫസ് കമ്പനിയാണ് വീഡിയോ പുറത്തുവിട്ടത്. സങ്കീർണ്ണമായ വെള്ളച്ചാട്ടത്തിന്റെ ഭാഗങ്ങൾ, സസ്യജാലങ്ങളുടെ വിപുലീകരണങ്ങൾ, വന പുനർനിർമ്മാണങ്ങൾ, കഥയ്ക്ക് നിർണ്ണായകമായ ചന്ദന മരങ്ങൾ പുനർനിർമ്മിക്കുന്നതിനുള്ള ത്രീഡി മാറ്റ് വിപുലീകരണങ്ങൾ എന്നിവ ഒക്കെ ചിത്രത്തിനായി നിർമ്മിച്ചു. പ്രോജക്റ്റിന്റെ വിഷ്വൽ ഇഫക്റ്റുകൾ വളരെ ചുരുങ്ങിയ സമയത്തിനുള്ളിൽ ആണ് തയ്യാറാക്കിയത് എന്നും ടീം വെളിപ്പെടുത്തുന്നു. വീഡിയോ കാണാം:

പാൻഡെമിക് സമയത്ത് തങ്ങൾ പ്രവർത്തിച്ച സിനിമകളിൽ ഒന്നാണിത് എന്നും ലോകമെമ്പാടുമായി 342 കോടി രൂപയിലധികം കളക്ഷൻ നേടാനും 2021-ലെ ഏറ്റവും വലിയ വരുമാനം നേടിയ ചിത്രമാകാനും പുഷ്പയ്ക്ക് കഴിഞ്ഞു എന്ന് വിഎഫ്‌എക്‌സ് കമ്പനി വീഡിയോയ്ക്ക് ഒപ്പം കുറിക്കുന്നു.

വിനയനും സിജു വിൽസണും ഒന്നിക്കുന്ന ‘പത്തൊമ്പതാം നൂറ്റാണ്ട്’ ടീസർ പുറത്ത്…

“പേര് ദുൽഖർ സൽമാൻ”; ഷെയിൻ നിഗം ചിത്രം ‘ഉല്ലാസം’ ട്രെയിലർ…