“പേര് ദുൽഖർ സൽമാൻ”; ഷെയിൻ നിഗം ചിത്രം ‘ഉല്ലാസം’ ട്രെയിലർ…
പാട്ടും ഡാൻസും കോമഡിയും ഒക്കെ നിറയുന്ന ഒരു റൊമാന്റിക് ചിത്രവുമായി എത്തുകയാണ് യുവതാരം ഷെയിൻ നിഗം. ജീവൻ ജോജോ സംവിധാനം ചെയ്യുന്ന ‘ഉല്ലാസം’ എന്ന ഈ ചിത്രത്തിന്റെ ട്രെയിലർ അണിയറപ്രവർത്തകർ പുറത്തുവിട്ടു.
രണ്ട് അപരിചിതർ കണ്ടുമുട്ടി പ്രണയത്തിൽ ആകുന്ന കഥയാണ് ചിത്രം പറയുന്നത് എന്ന് ട്രെയിലർ സൂചന നൽകുന്നു. കണ്ടുമുട്ടുന്നവരോട് ശരിക്കുള്ള പേരിന് പകരം പല പേരുകൾ പറയുന്ന ഒരു കഥാപാത്രമായി ആണ് ഷെയിനെ ട്രെയിലറിൽ അവതരിപ്പിച്ചിരിക്കുന്നത്. ദുൽഖർ സൽമാൻ എന്നും ഹാരി എന്നും റിച്ചാർഡ് മേനോൻ എന്നുമൊക്കെ പേര് പലരോടും ഷെയിന്റെ കഥാപാത്രം പറയുന്നുണ്ട് ട്രെയിലറിൽ. ട്രെയിലർ കാണാം: