വിനയനും സിജു വിൽസണും ഒന്നിക്കുന്ന ‘പത്തൊമ്പതാം നൂറ്റാണ്ട്’ ടീസർ പുറത്ത്…
പഴശ്ശിരാജ, കായംകുളം കൊച്ചുണ്ണി തുടങ്ങിയ ചരിത്ര സിനിമകൾ മലയാളത്തിന് സമ്മാനിച്ച നിർമ്മാണ കമ്പനിയായ ശ്രീ ഗോകുലം മൂവീസ് സംവിധായകൻ വിനയന് ഒപ്പം ഒരു ചരിത്ര സിനിമയ്ക്ക് ആയി ഒന്നിക്കുക ആണ്. ‘പത്തൊമ്പതാം നൂറ്റാണ്ട്’ എന്ന ഈ ചിത്രത്തിൽ നായക വേഷത്തിൽ എത്തുന്നത് യുവനടൻ സിജു വിൽസൺ ആണ്. ഈ ചിത്രത്തിന്റെ ടീസർ ഇപ്പോൾ അണിയറപ്രവർത്തകർ പുറത്തുവിട്ടു.
നിരവധി താരങ്ങൾ ചേർന്നാണ് ചിത്രത്തിന്റെ ടീസർ ലോഞ്ച് ചെയ്തത്. മലയാളത്തിന്റെ സൂപ്പർതാരങ്ങളായ മോഹൻലാൽ, മമ്മൂട്ടി, സുരേഷ് ഗോപി മുതൽ പൃഥ്വിരാജ്, ദുൽഖർ സൽമാൻ, നിവിൻ പോളി തുടങ്ങി നിരവധി താരങ്ങൾ അവരുടെ സോഷ്യൽ മീഡിയ പേജുകളിലൂടെ ടീസർ റിലീസ് ചെയ്തു. ടീസർ കാണാം: