‘ദൃശ്യം’ മുതൽ ‘കുറുപ്പ്’ വരെ; മിഡിൽ ഈസ്റ്റിൽ ഒൻപതാമതായി മരക്കാറും ഈ നേട്ടം സ്വന്തമാക്കി…

മിഡിൽ ഈസ്റ്റിലെ ബോക്സ് ഓഫിസിൽ നിന്ന് വലിയ ഒരു നേട്ടം കൂടി മരക്കാർ അറബിക്കടലിന്റെ സിംഹം എന്ന മോഹൻലാൽ ചിത്രം സ്വന്തമാക്കിയിരുന്നു. രണ്ട് മില്യൺ ഡോളർ ബോക്സ് ഓഫീസ് കളക്ഷൻ എന്ന നേട്ടം ആണ് ചിത്രം സ്വന്തമാക്കിയത്. വിരലിൽ എണ്ണാവുന്ന ചുരുക്കം ചില മലയാള ചിത്രങ്ങൾ മാത്രമേ മിഡിൽ ഈസ്റ്റിൽ ഈ നേട്ടം സ്വന്തമാക്കിയിട്ടുള്ളൂ.
മുൻപ് എട്ട് ചിത്രങ്ങൾ ആണ് ഈ റെക്കോർഡ് മിഡിൽ ഈസ്റ്റിൽ നേടിയത്. 2013ൽ ദൃശ്യത്തിലൂടെ ആണ് ആദ്യമായി മലയാള സിനിമ 2 മില്യൺ ഡോളർ മിഡിൽ ഈസ്റ്റ് ബോക്സ് ഓഫീസിൽ നേടിയത്.

ശേഷം ഈ വർഷം കുറുപ്പ് എന്ന ദുൽഖർ ചിത്രവും ഈ നേട്ടം സ്വന്തമാക്കി. ഇപ്പോൾ ഈ എട്ട് ചിത്രങ്ങൾക്ക് ശേഷം മരക്കാർ കൂടി മിഡിൽ ഈസ്റ്റിലെ ഈ ബെഞ്ച് മാർക്ക് മറികടന്നിരിക്കുന്നു.
ഈ ചിത്രങ്ങൾ ഏതൊക്കെ എന്ന് നോക്കാം. ഒൻപത് ചിത്രങ്ങൾ രണ്ട് മില്യൺ നേട്ടം സ്വന്തമാക്കിയത് ഈ ക്രമത്തിൽ:
- ദൃശ്യം (2013)
- ബാംഗ്ലൂർ ഡെയ്സ് (2014)
- പ്രേമം (2015)
- എന്ന് നിന്റെ മൊയ്‌ദീൻ (2015)
- പുലിമുരുകൻ (2016)
- കായംകുളം കൊച്ചുണ്ണി (2018)
- ലൂസിഫർ (2019)
- കുറുപ്പ് (2021)
- മരക്കാർ അറബിക്കടലിന്റെ സിംഹം (2021)
ഈ ഒൻപത് ചിത്രങ്ങളിൽ നാലും മോഹൻലാൽ ചിത്രങ്ങളാണ്. ഒരു ചിത്രത്തിൽ അതിഥി താരം ആയും ലാൽ സാന്നിധ്യമുണ്ട് (കായംകുളം കൊച്ചുണ്ണി). രണ്ട് ചിത്രങ്ങൾ വീതം നിവിൻ പോളിയ്ക്കും ദുൽഖർ സൽമാനും ഉണ്ട്(മൾട്ടി സ്റ്റാർ ചിത്രം ബാംഗ്ലൂർ ഡെയ്സ് കൂടി ഉൾപ്പെടുത്തുമ്പോൾ). ഈ നേട്ടം സ്വന്തമാക്കിയ മറ്റൊരു താരം പൃഥ്വിരാജ് ആണ്. നാലാമതായി ആണ് എന്ന് നിന്റെ മൊയ്‌ദീൻ ഈ നേട്ടം സ്വന്തമാക്കിയത്.