തമിഴകത്തിന്റെ വിജയ് സേതുപതിയും തെലുങ്ക് ഹിറ്റ് മേക്കർ പുരി ജഗന്നാഥും ഒന്നിക്കുന്നു; ചിത്രീകരണം ജൂണിൽ

തമിഴകത്തിന്റെ സ്വന്തം വിജയ് സേതുപതിയും തെലുങ്ക് സിനിമയിലെ ഹിറ്റ് മേക്കർ പുരി ജഗന്നാഥും ആദ്യമായി ഒന്നിക്കുന്ന ചിത്രത്തിന്റെ പ്രഖ്യാപനം ഉഗാദി ദിനത്തിൽ പുറത്തുവന്നു. പുരി ജഗന്നാഥും ചാർമി കൗറും ചേർന്ന് പുരി കണക്ട്‌സ് എന്ന ബാനറിലാണ് ഈ ബിഗ് ബഡ്ജറ്റ് ചിത്രം നിർമ്മിക്കുന്നത്.
ഇതുവരെ കാണാത്ത ഒരു വിജയ് സേതുപതിയെ ഈ ചിത്രത്തിൽ പ്രേക്ഷകർക്ക് കാണാൻ സാധിക്കുമെന്നാണ് അണിയറ പ്രവർത്തകർ നൽകുന്ന സൂചന. പുരി ജഗന്നാഥ് തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്. പുരി ജഗന്നാഥിന്റെ തനതായ ശൈലിയിലുള്ള നായക കഥാപാത്രവും ആകർഷകമായ കഥാസന്ദർഭങ്ങളും വിജയ് സേതുപതിയുടെ സ്ക്രീൻ പ്രസൻസും ഒത്തുചേരുമ്പോൾ സിനിമാ പ്രേമികൾക്ക് ഒരു വിരുന്നായിരിക്കുമെന്നതിൽ സംശയമില്ല.
വിജയ് സേതുപതി, പുരി ജഗന്നാഥ്, ചാർമി കൗർ എന്നിവർ ഒന്നിച്ച് നിൽക്കുന്ന ചിത്രം പങ്കുവെച്ചു കൊണ്ട് ആണ് അണിയറ പ്രവർത്തകർ ചിത്രം പ്രഖ്യാപിച്ചത്. ചിത്രത്തിന്റെ റെഗുലർ ഷൂട്ടിംഗ് അടുത്ത ജൂണിൽ ആരംഭിക്കും. തെലുങ്ക്, തമിഴ്, കന്നഡ, മലയാളം, ഹിന്ദി എന്നീ അഞ്ച് ഭാഷകളിലായി ഒരുങ്ങുന്ന ഈ ചിത്രം ഒരു മൾട്ടി-ലാംഗ്വേജ് റിലീസായി തിയേറ്ററുകളിൽ എത്തും.
ചിത്രത്തിന്റെ മറ്റ് അണിയറ പ്രവർത്തകർ ഇവരാണ്: രചനയും സംവിധാനവും പുരി ജഗന്നാഥ്, നിർമ്മാണം പുരി ജഗന്നാഥ്, ചാർമി കൗർ, ബാനർ പുരി കണക്ട്സ്, സിഇഒ വിഷു റെഡ്ഡി, മാർക്കറ്റിംഗ് ഹാഷ്ടാഗ് മീഡിയ, പിആർഒ ശബരി. പുരി ജഗന്നാഥിന്റെ മാസ് ശൈലിയും വിജയ് സേതുപതിയുടെ അഭിനയ മികവും ഒന്നിക്കുമ്പോൾ പ്രേക്ഷകർക്ക് ഒരു വിസ്മയ കാഴ്ച തന്നെ പ്രതീക്ഷിക്കാം.